കുട്ടികൾ മുതൽ പ്രായമായവർ വരെ ടൊമാറ്റോ കെച്ചപ്പ് കഴിക്കുന്നവരാണ്. പ്രിസർവേറ്റീവുകളും രാസ വസ്തുക്കളും ടൊമാറ്റോ കെച്ചപ്പിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
ഷുഗർ അഥവാ സൂക്രോസിനെക്കാളും ദോഷകരമായ ഫ്രക്ടോസ് ആണ് ഇതിലുള്ളത്. ദീർഘകാലം പതിവായുള്ള കെച്ചപ്പ് ഉപയോഗം പ്രമേഹത്തിനും പൊണ്ണത്തടിക്കും കാരണമാകും.
Read Also : പാലായിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം : ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ഒരു ടേബിൾ സ്പൂൺ കെച്ചപ്പിൽ 160 മി.ഗ്രാം എന്ന തോതിൽ ഉപ്പ് അടങ്ങിയിട്ടുണ്ട്. ഒരു ദിവസം ആവശ്യമുള്ള ഉപ്പിന്റെ 8 ശതമാണമാണിത്. തിളപ്പിച്ച് വാറ്റിയെടുത്ത വിനാഗിരി ആണ് സോസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഇത് രാസവസ്തുക്കള്‍ അടങ്ങിയതും ആരോഗ്യത്തിന് ഹാനികരവുമാണ്. ഉയർന്ന രക്തസമ്മർദം, ശരീരത്തിലെ ധാതുക്കളുടെ അസന്തുലനം ഇവയ്ക്കെല്ലാം ടൊമാറ്റോ കെച്ചപ്പ് കഴിക്കുന്നത് കാരണമാകും.
Post Your Comments