NewsIndia

ഒളിംപിക്സ് യോഗ്യത നേടി ഇന്ത്യയില്‍ നിന്ന് ഒരു വനിതാ കൂടി

ദില്ലി: വനിതകളുടെ മൂവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ സുധാ സിംഗ് ഒളിന്പിക്സിന് യോഗ്യത നേടി. ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സിലാണ് സുധ സിംഗ് ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്.ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സില്‍ സമയത്തിനുള്ളില്‍ ഒമ്പത് മിനിറ്റ് 31.86 സെക്കന്റിനുള്ളില്‍ ഫിനിഷ് ചെയ്താണ് മൂവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഉത്തര്‍പ്രദേശുകാരിയായ സുധാ സിംഗ് റിയോ ഒളിന്പിക്സിനുള്ള യോഗ്യത നേടിയത്. നേരത്തെ മാരത്തണിലും സുധ സിംഗ് ഒളിന്പിക്സ് യോഗ്യത നേടിയിരുന്നു.

സ്റ്റീപ്പിള്‍ ചേസില്‍ നേരത്തെ ഒളിന്പിക്സ് യോഗ്യത നേടിയ ലളിത ബബ്ബര്‍ സ്വന്തം പേരിലുള്ള ദേശിയ റെക്കോര്‍ഡ് തിരുത്തി ഈ ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കി. അതേസമയം സുധയും ലളിതയും ഏറെ മെച്ചപ്പെടാനുണ്ടെന്നും പരിശീലകനായ നിക്കോളായ് വ്യക്തമാക്കി. നാന്നൂറ് മീറ്ററില്‍ കേരളത്തിന്റെ അനില്‍ഡ തോമസും ആയിരത്തി അഞ്ഞൂറ് മീറ്ററില്‍ ഓ പി ജെയ്ഷയും സ്വര്‍ണം നേടിയെങ്കിലും ഒളിംപിക് യോഗ്യത മാര്‍ക്ക് മറികടക്കാനായില്ല. ജെയ്ഷ നേരത്തെ മാരത്തണില്‍ റിയോക്ക് യോഗ്യത നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button