India

സിയാച്ചിനില്‍ 2013 മുതല്‍ മരണപ്പെട്ട സൈനികരുടെ കണക്ക് പുറത്തുവിട്ടു

ന്യൂഡല്‍ഹി: സിയാച്ചിനില്‍ 2013 മുതല്‍ മരണപ്പെട്ട സൈനികരുടെ കണക്ക് കേന്ദ്രസര്‍ക്കാര്‍  പുറത്തുവിട്ടു. ഈ കാലയളവില്‍ 41 സൈനികര്‍ മരണപ്പെട്ടതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ലോക്സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

2013 ല്‍ 10 ഉം 2014 ല്‍ എട്ടും 2015 ല്‍ ഒമ്പതു സൈനികരും സിയാച്ചിനിലെ ഹിമപാതത്തില്‍ മരണപ്പെട്ടു. ഈ വര്‍ഷം 14 സൈനികര്‍ക്കും സിയാച്ചിനില്‍ മരണപ്പെട്ടു.

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സൈനിക താവളമാണ് സിയാച്ചിനിലേത്. ശൈത്യകാലത്ത് ഈ പ്രദേശത്ത് മഞ്ഞിടിച്ചില്‍ സാധാരണയാണ്. ഇവിടെ ശൈത്യകാലത്ത് താപനില മൈനസ് 60 ഡിഗ്രിവരെയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button