ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗിന്റെ മകള്‍ കര്‍ണിക കുമാരി സിംഗ് അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.15 മണിയോടെ സാകേതിലെ മാക്സ് ആശുപത്രിയിലായിരുന്നു അന്ത്യം. കാന്‍സര്‍ ബാധയെതുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. മൃതദേഹം പിന്നീട് അഹമ്മദാബാലിലേക്കു കൊണ്ടുപോയി.
ദിഗ്‌വിജയ് സിംഗിന്റെ ആദ്യഭാര്യ ആശ സിംഗും കാന്‍സര്‍ ബാധിച്ചാണ് മരിച്ചത്. 2013 ഫെബ്രുവരി 27 ന് മരിച്ച ഇവര്‍ ഏറെക്കാലും ക്യാന്‍സറിനോട് മല്ലിട്ടു.
Post Your Comments