ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപേദേഷ്ടാവ് അജിത് ഡോവലിനെ വാനോളം പുകഴ്ത്തി യു.എസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റി. അജിത് ഡോവല്‍ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ സമ്പത്താണെന്ന് എറിക് ഗാര്‍സെറ്റി പ്രശംസിച്ചു. ഉത്തരാഖണ്ഡിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് ഉയര്‍ന്നു വന്ന അജിത് ഡോവലിന്റെ മികവിനെ പ്രശംസിച്ച ഗാര്‍സെറ്റി, ഡോവല്‍ ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ സമ്പത്താണെന്ന് അഭിപ്രായപ്പെട്ടു.
‘അജിത് ഡോവൽ ദുർഘടമായ ഒരു പാട് പാതകളിൽ നിന്നും ഇന്ത്യയെ അത്ഭുതകരമായി രക്ഷിച്ചു. ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു സാധാരണ ബാലനായ കഷ്ടപ്പെട്ടും എളിയ ജീവിതത്തിലൂടെയും വളർന്ന അജിത് ഡോവൽ ഇന്ന് ലോക സമൂഹത്തേ നിയന്ത്രിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ പിന്നിലേയും മുന്നിലേയും കൂർമ്മ ബുദ്ധിയുടെ ഉപദേശകനും പരിചയുമാണ്. ഇന്ത്യയുടെ ദേശീയ ഉപദേഷ്ടാവ് ഇന്ത്യയുടെ നിധി മാത്രമല്ല എന്നും ഒരു അന്താരാഷ്ട്ര നിധിയായി മാറിയിരിക്കുന്നു’ – അമേരിക്കൻ അംബാസിഡർ എറിക് ഗാസെറ്റി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനായി അമേരിക്കയിൽ ചെയ്യേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യാനാണ് അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവും ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥ സംഘവും ദില്ലിയിൽ എത്തിയത്. അതേസമയം, ഇന്ത്യയും യു.എസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാണെന്നും അത് കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്നും ഗാര്‍സെറ്റി വ്യക്തമാക്കി. ഇന്ത്യക്കാര്‍ അമേരിക്കക്കാരേയും അമേരിക്കന്‍ ജനത ഇന്ത്യക്കാരേയും ഇഷ്ടപ്പെടുന്നെന്നും ആ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ മുറുകെ പിടിക്കണമെന്നും ഗാര്‍സെറ്റി പറഞ്ഞു.
ഡിജിറ്റല്‍ പണമിടപാടുകളുടെയും സാമ്പത്തിക സാങ്കേതികവിദ്യകളുടേയും സാധ്യത ഇന്ത്യ ഉപയോഗപ്പെടുത്തുന്നത് ലോകം ഉറ്റുനോക്കുകയാണെന്നും ഗാര്‍സെറ്റി അഭിപ്രായപ്പെട്ടു. ചെറിയ ഗ്രാമങ്ങളിലെ ചായക്കടകള്‍ പോലും ഡിജിറ്റല്‍ പണമിടപാട് മാർഗങ്ങൾ ഉപയോഗിക്കുന്നുവെന്നും ഗാര്‍സെറ്റി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന യു.എസ്- ഇന്ത്യ ഇനിഷ്യേറ്റീവ് ഓണ്‍ ക്രിട്ടിക്കല്‍ ആന്റ് എമര്‍ജിങ് ടെക്‌നോളജീസ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments