India

അമേരിക്കന്‍ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രിയ്ക്ക് ക്ഷണം

വാഷിങ്ടൺ : അമേരിക്കന്‍ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ഇന്ത്യന്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ലോക സ്ഥിരതയുടെ തൂണാണെന്നും ഇരു രാജ്യങ്ങളുടെയും ആശയങ്ങളും മൂല്യങ്ങളും പരസ്പരം കൈമാറുന്നതിനും ക്ഷേമം വർധിപ്പിക്കുന്നതിനുമുള്ള അവസരമാണിതെന്നും മോദിയെ സ്വാഗതം ചെയ്തുകൊണ്ട് യു.എസ് സ്പീക്കറിന്റെ പ്രതിനിധി പോൾ റയാന്‍ പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുത്ത നേതാവിന്റെ വാക്കുകൾ കേൾക്കാനുള്ള മികച്ച അവസരം കൂടിയാണിതെന്നും റയാന്‍ കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ എട്ടിനാണ് അമേരിക്കന്‍ കോൺഗ്രസിന്റെ സംയുക്ത സമ്മേളനം. സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ക്ഷണം ലഭിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മൻമോഹൻ സിംഗ്, അടല്‍ ബീഹാരി വാജ്പേയ്, പി.വി.നരസിംഹറാവു, രാജീവ് ഗാന്ധി എന്നിവരാണ്‌ ഇതിനു മുന്‍പ് അമേരിക്കന്‍ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍.

ആണവഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അടുത്തിടെ അമേരിക്ക സന്ദര്‍ശിച്ചപ്പോഴാണ് പ്രസിഡന്റ് ബരാക് ഒബാമ മോദിയെ യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിലേക്ക് ക്ഷണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button