ഉപഭോക്താക്കൾക്ക് പേപ്പർ രഹിത വായ്പാ സംവിധാനം ഒരുക്കിയിരിക്കുകയാണ് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്മോൾ ഫിനാൻസ് ബാങ്കായ ഇസാഫ് ബാങ്ക്. ബാങ്കിന്റെ ശാഖകളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് കടലാസ് രഹിതമായി മൈക്രോ വായ്പകൾ നേടാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. പേപ്പർ രഹിത സംവിധാനമായ ഇ-സിഗ്നേച്ചർ വഴിയാണ് വായ്പ വിതരണം നടത്തുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ 5.27 ലക്ഷം മൈക്രോ വായ്പകളാണ് ബാങ്ക് വിതരണം ചെയ്തിരിക്കുന്നത്. പരിസ്ഥിതി സുസ്ഥിരത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇ-സിഗ്നേച്ചർ സംവിധാനത്തിന് രൂപം നൽകിയിരിക്കുന്നത്. ഇതിലൂടെ പേപ്പറുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ കഴിയുന്നതാണ്.
ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഇസാഫ് ബാങ്കിന് നിലവിൽ 65 ലക്ഷം ഉപഭോക്താക്കളാണ് ഉള്ളത്. ഇവയിൽ 60 ശതമാനത്തോളം മൈക്രോ ബാങ്കിംഗ് ഉപഭോക്താക്കളാണ് ഇ-സിഗ്നേച്ചർ സംവിധാനത്തിലേക്ക് മാറിയിരിക്കുന്നത്. ‘ഇ-സിഗ്നേച്ചർ ആരംഭിച്ചതിലൂടെ പരിസ്ഥിതിയുടെ സുസ്ഥിരതയ്ക്കായി മികച്ച സംഭാവന നൽകാൻ ബാങ്കിന് സാധിച്ചിട്ടുണ്ട്. വനനശീകരണം, ജല ഉപയോഗം എന്നിവയും കുറയ്ക്കാൻ സാധിച്ചു. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ഈ പദ്ധതി സഹായകമായിട്ടുണ്ട്’, ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്ടറും, സിഒയുമായ കെ.പോൾ തോമസ് പറഞ്ഞു.
Also Read: നിയമത്തെ മാനിക്കുന്നത് ബലഹീനതയായി കാണരുതെന്ന് സിപിഎമ്മിനെ ഓർമിപ്പിക്കുന്നു: വി മുരളീധരൻ
Post Your Comments