KeralaLatest NewsNews

കാറിൽ കടത്തുകയായിരുന്ന സ്‌ഫോടക വസ്തു ശേഖരം പിടികൂടി: യുവാവ് പിടിയിൽ

കാസർഗോഡ്: കാറിൽ കടത്തുകയായിരുന്ന സ്‌ഫോടക വസ്തു ശേഖരം എക്‌സൈസ് പിടികൂടി. കാസർഗോഡ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ശങ്കർ ജി എ യും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് അനധികൃതമായി കടത്തുകയായിരുന്ന സ്‌ഫോടകവസ്തുക്കൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി. മുഹമ്മദ് മുസ്തഫ എന്നയാളാണ് അറസ്റ്റിലായത്.

Read Also: ഡോക്ടർമാരായ മക്കള്‍ അവശതയിൽ തിരിഞ്ഞുനോക്കിയില്ല, ഹൃദയാഘാതം വന്ന് മരണമടഞ്ഞ പിതാവിനെ ഒറ്റയ്ക്ക് സംസ്‌കരിച്ച്‌ മാതാവ്

തുടർന്ന് ആദൂർ പോലീസും എക്‌സൈസും പ്രതിയുടെ കാറിലും വീട്ടിലും പരിശോധന നടത്തി. 2600 ജലാറ്റിൻ സ്റ്റിക്, 2150 ഡിറ്റനേറ്റർ, 600 സ്‌പെഷ്യൽ ഓർഡിനറി ഡിറ്റനേറ്റർ എന്നിവ കസ്റ്റഡിയിലെടുത്തു.

എക്‌സൈസ് സംഘത്തിൽ ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ പി ജി, പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് ബാബു കെ, ഉണ്ണികൃഷ്ണൻ കെ സിവിൽ എക്‌സൈസ് ഓഫീസർമാരായ അജീഷ് സി, മഞ്ചുനാഥൻ വി, സതീശൻ കെ, ഹമീദ് എം, എക്‌സൈസ് ഡൈവർമാരായ ദിജിത്ത് പി വി, ക്രിസ്റ്റിൻ പി എ എന്നിവരും ഉണ്ടായിരുന്നു.

Read Also: ഇന്ത്യൻ വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ ഷവോമി, വയർലെസ് ഓഡിയോ ഉൽപ്പന്നങ്ങൾ ഉടൻ നിർമ്മിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button