കുണിഞ്ഞി: കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. തമിഴ്നാട് തഞ്ചാവൂർ സ്വദേശികൾ സഞ്ചരിച്ച കാറും ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്.
രാമപുരം -മാറിക റോഡിൽ കുണിഞ്ഞി പന്തയ്ക്ക വളവിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിങ്കുന്നം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
മാറികയിൽ നിന്ന് രാമപുരത്തിന് വരുന്ന റോഡിൽ ഏറ്റവും അപകടകരമായ വളവാണ് പന്തയ്ക്ക വളവ്. കഴിഞ്ഞ ദിവസം ഇതേ വളവിൽ കാർ 50 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞിരുന്നു. ഈ റോഡിന്റെ അപകട വളവ് വീതി കൂട്ടി നിർമിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.
Post Your Comments