KeralaLatest NewsNews

മെഡിക്കൽ കോളേജിലെ സമൂഹ വിരുദ്ധ ശല്യം അന്വേഷിക്കണം: നിർദ്ദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: അർധരാത്രി കഴിഞ്ഞാൽ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരം ഭരിക്കുന്നത് സമൂഹ വിരുദ്ധരും ലഹരി മാഫിയുമാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം. മെഡിക്കൽ കോളേജ് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

Read Also: ‘പരാതി ഉണ്ടെന്ന് യുവനടി പറഞ്ഞത് മുതൽ ഇദ്ദേഹം ആയിരുന്നു സൂപ്പർ ഹീറോ, ഇദ്ദേഹത്തിന് ജനിച്ച മക്കളുടെ പുണ്യം’

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. രോഗികളും കൂട്ടിരിപ്പുകാരും ഭയത്തോടെയാണ് രാത്രി ചെലവഴിക്കുന്നത്. ലഹരി ഉപയോഗിക്കുന്നവർ സുരക്ഷാ ജീവനക്കാരെ ഉപദ്രവിക്കാറുണ്ടെന്നും പറയുന്നു. അനാശാസ്യ പ്രവർത്തനങ്ങളും സാധാരണയാണ്. കാമ്പസിൽ പോലീസ് പെട്രോളിംഗ് ഇല്ലാത്തതാണ് ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ആരോപണം.

Read Also: ‘എന്നെ തഴഞ്ഞവരിൽ പിണറായി സർക്കാറും സിപിഎമ്മും’; കേരളം വിട്ട ബിന്ദു അമ്മിണി ഇനി സുപ്രീം കോടതി അഭിഭാഷക, പുതിയ തട്ടകം ഡൽഹി

shortlink

Related Articles

Post Your Comments

Related Articles


Back to top button