KeralaLatest NewsNews

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അതിക്രമം: യുവാവിനെതിരെ കേസ്

എറണാകുളം: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ആലപ്പുഴ സ്വദേശി അനില്‍കുമാറാണ് ഇന്നലെ രാത്രി സംഘര്‍ഷമുണ്ടാക്കിയ കേസില്‍ അറസ്റ്റില്‍. വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അസഭ്യവര്‍ഷം നടത്തിയ ഇയാളെ പൊലീസും ജീവനക്കാരും ചേര്‍ന്ന് കീഴടക്കുകയായിരുന്നു.

അതേസമയം, ആശുപത്രി ജീവനക്കാരെ ആക്രമിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മദ്യപിച്ച് അസഭ്യം പറയുകയാണ് ചെയ്തത്. സംഭവത്തിൽ സെൻട്രൽ പൊലീസ് കേസെടുത്തു.

ആശുപത്രി സംരക്ഷണനിയമപ്രകാരമാണ് കേസെടുത്തത്. കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button