ന്യൂഡല്‍ഹി: ഐഎസിന്റെ ഭീകരവാദപ്രവര്‍ത്തനങ്ങളെ ചിത്രീകരിക്കുന്ന കേരള സ്റ്റോറി അമേരിക്കയിലും കാനഡയിലുമായി 200-ഓളം സ്ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തി. ലോകവിപത്തിനെ തുടച്ചുനീക്കുകയാണ് ഈ സിനിമയിലൂടെ തന്റെ ലക്ഷ്യമെന്ന് സംവിധായകന് സുദീപ്തോ സെന്‍ ചൂണ്ടിക്കാട്ടി.
Read Also: ‘നമുക്ക് പോസിറ്റീവ് ചിന്തകളും വാർത്തകളും പടർത്താം’: ജൂഡ് ആന്റണി
ലോകമെമ്പാടുമുള്ള ജനങ്ങിലേക്ക് എത്തിച്ചേരുകയും അവബോധം വളര്‍ത്തുകയും ചെയ്യണ്ടേ ഒരു പ്രസ്ഥാനമാണ് സിനിമയെന്നും സംവിധായകന് പറഞ്ഞു. സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയം ആഗോള തലത്തില്‍ മറച്ച് വെയ്ക്കുന്ന വിഷയമാണ്. അതിന് അറുതി വരുന്നതിനും ലോകമെമ്പാടും ചര്‍ച്ചകള്‍ ആരംഭിച്ച് മാറ്റം സൃഷ്ടിക്കാനായാണ് സിനിമ നിര്‍മ്മിച്ചതെന്ന് നിര്‍മ്മാതാവ് വിപുല്‍ ഷാ പറഞ്ഞു.
യഥാര്‍ത്ഥമായ സംഭവങ്ങളെ ചിത്രീകരിക്കുന്ന സത്യസന്ധമായ കഥയാണ് കേരള സ്റ്റോറി പറയുന്നത്. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രം മികച്ച ബോക്സ്ഓഫീസ് വിജയത്തോടെ മുന്നേറുകയാണ്. എന്നാല്‍ ചിത്രത്തിന്റെ പ്രദര്‍ശനം പശ്ചിമബംഗാളില്‍ വിലക്കിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്കിയ ചിത്രം നിരോധിക്കുന്നതിന് പിന്നിലെ യുക്തിയെന്തന്ന് കോടതി ആരാഞ്ഞു.
Post Your Comments