KeralaLatest NewsNews

ഹരിത കേരളം മിഷൻ: പച്ചത്തുരുത്തുകളുടെ വിസ്തൃതി ഏക്കറുകളിലേക്ക് വ്യാപിപ്പിച്ചു, സംസ്ഥാനതല പ്രഖ്യാപനം നാളെ

ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് വിവിധ ഇടങ്ങളിൽ പച്ചത്തുരുത്തുകൾ ഒരുക്കിയത്

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഒരുക്കിയ പച്ചത്തുരുത്തുകളുടെ വിസ്തൃതി 780 ഏക്കറുകളിലേക്ക് വ്യാപിപ്പിച്ചു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് വിവിധ ഇടങ്ങളിൽ പച്ചത്തുരുത്തുകൾ ഒരുക്കിയത്. ഇതിനെ സംസ്ഥാനതല പ്രഖ്യാപനം മന്ത്രി എം.ബി രാജേഷ് നാളെ നിർവഹിക്കും. തൃശ്ശൂർ പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിർ ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രഖ്യാപനം ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ സേവ്യര്‍ ചിലപ്പള്ളി എംഎൽഎ അധ്യക്ഷത വഹിക്കും.

സംസ്ഥാന സർക്കാറിന്റെ നൂറു ദിന കർമ്മ പരിപാടിയിൽ 2023 മെയ് മാസത്തോടെ പച്ചത്തുരുത്തുകളുടെ വിസ്തൃതി 700 വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവ സംയുക്തമായാണ് പച്ചത്തുരുത്തുകൾ വർദ്ധിപ്പിച്ചത്. 700 ഏക്കർ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും, 780 ഏക്കറിലേക്ക് വ്യാപിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

Also Read: ഓ​ട്ട​ത്തി​നി​ടെ തീ​പ​ട​ര്‍ന്ന് ടോ​റ​സ് ലോ​റി ക​ത്തി​ന​ശി​ച്ചു : വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

shortlink

Related Articles

Post Your Comments


Back to top button