ദിസ്പുര്‍: ആദിവാസി യുവതി തന്നെ മാനഭംഗപ്പെടുത്തിയ യുവാവിനെ ലൈംഗികാവയവം ഛേദിച്ച ശേഷം കൊന്നു കുഴിച്ചുമൂടി. ആസാമിലെ ബിസ്വന്ത് ചാരിയലിയിലായിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട് റിത ഒറാംഗ് എന്ന യുവതിയെയും ഇവരുടെ ഭര്‍ത്താവിനെയും പോലീസ് അറസ്റ് ചെയ്തു. കൃഷ്ണ ഭുമിജി എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ഏപ്രില്‍ നാലിന് നടന്ന സംഭവം അടുത്തിടെയാണ് പുറത്തറിയുന്നത്. കൃഷ്ണയെ കാണാതായതിനെ തുടര്‍ന്നു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് മാനഭംഗത്തിന്റെയും കൊലപാതകത്തിന്റെയും ചുരുള്‍ അഴിയുന്നത്.
തന്നെയും മകളെയും മാനഭംഗപ്പെടുത്താന്‍ കൃഷ്ണ ശ്രമിച്ചതിനെ തുടര്‍ന്നു കൊലപ്പെടുത്തുകയായിരുന്നെന്ന് റിത പോലീസിനോടു പറഞ്ഞു. കോടാലി ഉപയോഗിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു. എന്നാല്‍ മരിക്കുമെന്നു കരുതിയില്ല. അതുകൊണ്ടാണ് ലൈംഗീകാവയവം ഛേദിച്ചതെന്നും റിത പറഞ്ഞു. രക്തം വാര്‍ന്ന് കൃഷ്ണ മരിച്ചതോടെ റിത സുഹൃത്തുക്കളായ സ്ത്രീകളെ സഹായത്തിനു വിളിച്ചു. ഇവരുടെ സഹായത്തോടെ മൃതദേഹം മറവുചെയ്യുകയായിരുന്നു.
Post Your Comments