KeralaMollywoodLatest NewsNewsEntertainment

വിവാഹം മുടങ്ങി, ഞങ്ങ‍ള്‍ക്ക് പിരിയേണ്ടിവന്നു, താലി കെട്ട് കഴിഞ്ഞപ്പോള്‍ മാറി നിന്ന് കരഞ്ഞു: കാര്‍ത്തിക്ക് സൂര്യ

രണ്ടുപേരും സംസാരിച്ച്‌ ഒത്തുപോകില്ലെന്ന് മനസിലായപ്പോള്‍ പിരിഞ്ഞു.

 ആരാധകർ ഏറെയുള്ള വ്ലോഗറും അവതാരകനുമാണ് കാര്‍ത്തിക്ക് സൂര്യ. മെയ് 7 തന്‍റെ കല്ല്യാണം നടക്കേണ്ടിയിരുന്ന ദിവസമായിരുന്നെന്നും പ്രണയിനിയുമായി പിരിയേണ്ടി വന്നതിനാല്‍ കല്യാണം മുടങ്ങിയെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ.

പ്രണയം തകര്‍ന്നത് മാനസികമായി വളരെയധികം തളര്‍ത്തിയെന്നും ഇനി താനായി പ്രേമിച്ച്‌ ആരേയും ലൈഫിലേക്ക് കൊണ്ടുവരില്ലെന്ന് വീട്ടുകാര്‍ക്ക് വാക്ക് കൊടുത്തതായും കാര്‍ത്തിക് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

read also: സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം, സ്ഫോടനമുണ്ടാകുന്നത് മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണ: ഒരാള്‍ക്ക് പരിക്ക് 

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘മെയ് ഏഴിനായിരുന്നു എന്റെ കല്യാണം നടക്കേണ്ടിയിരുന്നത്. പക്ഷെ വിവാഹം മുടങ്ങി. ജനുവരി ആയപ്പോഴേക്കും പ്രണയം തകര്‍ന്നു. ഇത്രയും നാള്‍ നിങ്ങളോട് ഇതേ കുറിച്ച്‌ പറയാതിരുന്നത് ഞാന്‍ ഓക്കെയായിരുന്നില്ല എന്നതുകൊണ്ടാണ്. ഈ ബന്ധം നടക്കുമെന്ന് ഉറപ്പുണ്ടായിരുന്നതു കൊണ്ടാണ് ഞാന്‍ എന്റെ വീട്ടില്‍ പ്രണയത്തെ കുറിച്ച്‌ പറഞ്ഞതും വിവാഹത്തിന് ഒരുക്കങ്ങള്‍ നടത്തിയതും. എന്നാല്‍ ഞാന്‍ ഇത് സംബന്ധിച്ച വീഡിയോയും മറ്റും നല്‍കാത്തതിനാല്‍ പലരും കാര്യങ്ങള്‍ ഊഹിച്ച്‌ കാണും.

പക്ഷെ വിവാഹം ഉറപ്പിച്ച ശേഷം ഒരുപാട് കാര്യങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയും മനസമാധാനം ജീവിതത്തില്‍ നിന്നും നഷ്ടമാവുകയും ചെയ്തിരുന്നു. പിന്നീട് രണ്ടുപേരും സംസാരിച്ച്‌ ഒത്തുപോകില്ലെന്ന് മനസിലായപ്പോള്‍ പിരിഞ്ഞു. പ്രണയം സ്റ്റോപ്പ് ചെയ്യാമെന്ന് പറഞ്ഞെങ്കിലും അത് ഉള്‍ക്കൊള്ളാന്‍ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. ഞാന്‍ അവളെ പുകഴ്ത്തുന്നതുമായ ഏറെ വീഡിയോകള്‍ ഞാന്‍ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഞാന്‍ കൈവിട്ട് പോയി. അതുകൊണ്ടാണ് വീഡിയോയും മറ്റും ചെയ്യാതിരുന്നത്. വീട്ടുകാരും വലിയ വിഷമത്തിലാണ്. ഇനി ഞാനായി പ്രേമിച്ച്‌ ആരേയും ലൈഫിലേക്ക് കൊണ്ടുവരില്ലെന്ന് വീട്ടുകാര്‍ക്ക് വാക്ക് കൊടുത്തു. ഇപ്പോള്‍ അവര്‍ എനിക്ക് വേണ്ടി വിവാഹം നോക്കുകയാണ്.

സുഹൃത്തിന്റെ കല്യാണത്തിന് പോയിട്ട് താലി കെട്ട് കഴിഞ്ഞപ്പോള്‍ മാറി നിന്ന് കരയുകയായിരുന്നു ഞാന്‍. ഇതെല്ലാം മനസിലാക്കി മൂവ് ഓണ്‍ ചെയ്യാന്‍ എനിക്ക് മൂന്ന്, നാല് മാസം എടുത്തു. ഫെബ്രുവരി, മാര്‍ച്ചൊക്കെ ആയപ്പോഴേക്കും താങ്ങാന്‍ പറ്റാതെ എല്ലാ ദിവസവും ഇരുന്ന് കുടിക്കുമായിരുന്നു’.

shortlink

Post Your Comments


Back to top button