മങ്കൊമ്പ്: സാമൂഹ്യവിരുദ്ധർ ഇരുളിന്റെ മറവിൽ പൊതുവഴിയും പൊതുകിണറും നശിപ്പിച്ചതായി പരാതി. പുളിങ്കുന്ന് പഞ്ചായത്ത് പതിമൂന്നാം വാർഡിലാണ് സംഭവം. മങ്കൊമ്പ് മിനിസിവിൽ സ്റ്റേഷൻ ഭാഗത്തെ കിണറും വഴിയുമാണ് നശിപ്പിച്ചത്.
വികാസ് മാർഗ് റോഡിൽ നിന്ന് മുപ്പതിൽ മുട്ട് വരെയുള്ള പൊതുവഴി തുടങ്ങുന്ന സ്ഥലത്തുള്ള പൊതുകിണറിൽ നിന്നുള്ള വെള്ളമാണ് പ്രദേശത്തെ ഇരുപതോളം കുടുംബങ്ങൾ ഉപയോഗിക്കുന്നത്. വർഷങ്ങളായി ഗാർഹികാവശ്യങ്ങൾക്കടക്കം ഈ വെള്ളമാണ് ഇവർ ഉപയോഗിക്കുന്നത്.
Read Also : രാമന് ചികിത്സ നൽകിയത് മരണശേഷം, മൃതദേഹം മോർച്ചറിയിലെ വരാന്തയിൽ അനാഥമായി കിടത്തി; ആരോപണം നമ്പർ വൺ കേരളത്തിൽ
അതേസമയം, റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലെ സിസിടിവി കാമറയിൽ ഒരു സ്ത്രീയും പുരുഷനും ചേർന്ന് മണ്ണുവെട്ടി മാറ്റുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പുളിങ്കുന്ന് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments