Latest NewsKeralaNews

സംസ്ഥാനത്ത് മറ്റൊരു പേരില്‍ പോപ്പുലര്‍ഫ്രണ്ടിനെ പുനരുജ്ജീവിപ്പിക്കാന്‍ നീക്കം, കേന്ദ്ര ഐബിയുടെ മുന്നറിയിപ്പ്

കൊച്ചി: സംസ്ഥാനത്ത് മറ്റൊരു പേരില്‍ പോപ്പുലര്‍ഫ്രണ്ടിനെ പുനരുജ്ജീവിപ്പിക്കാന്‍ നീക്കം നടക്കുന്നതായി കേന്ദ്ര ഐബിയുടെ മുന്നറിയിപ്പ്. മുന്‍പ് സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കാത്തവരെയും മുന്‍ നിരയിലേക്ക് എത്താത്തവരെയും മുന്നില്‍ നിര്‍ത്തിയാണ് പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ശക്തി കേന്ദ്രങ്ങളില്‍ ഇതിന്റെ ഭാഗമായി രഹസ്യയോഗങ്ങള്‍ നടക്കുന്നതായും ഐബി കണ്ടെത്തി.

Read Also: രാഹുലിന് നല്‍കിയിട്ടുള്ളത് ഇസഡ് പ്ലസ് സുരക്ഷ, അത് വെട്ടിക്കുറയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ആലുവ കുഞ്ഞുണ്ണിക്കരയിലും പരിസരങ്ങളിലും പിഎഫ്ഐയുടെ മുന്‍ പ്രവര്‍ത്തകര്‍ രഹസ്യ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തതായി ഐബി കണ്ടെത്തി. ഇത്തരത്തില്‍ സംസ്ഥാനത്തെ വിവിധ ശക്തി കേന്ദ്രങ്ങളില്‍ യോഗം സംഘടിപ്പിച്ചു. സംസ്ഥാന നേതാക്കളില്‍ പലരും അറസ്റ്റിലായതോടെ രണ്ടാംനിര നേതാക്കളെ മുന്‍ നിര്‍ത്തിയാണ് രഹസ്യ യോഗങ്ങള്‍. മറ്റു സംഘടനകളില്‍ ചേക്കേറി പ്രവര്‍ത്തിക്കാനോ മറ്റൊരു സംഘടന രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കാനോ ആണ് പോപ്പുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button