Technology

മണിക്കൂറിൽ 1200 തേങ്ങവരെ പൊതിക്കാൻ കഴിവുള്ള യന്ത്രവുമായി വിദ്യാർത്ഥികൾ

നൂറനാട് : കേരളത്തിലെ നാളീകേരസമ്പത്ത് സംസ്കരിക്കുന്നതിനുള്ള വിദഗ്ദ്ധ തൊഴിലാളികളുടെ ദൗർലഭ്യത്തിനു പരിഹാരമായി തേങ്ങ പൊതിക്കുന്ന യന്ത്രവുമായി എഞ്ചിനീയറിംങ്ങ് വിദ്യാർത്ഥികൾ. നൂറനാട് അർച്ചന എഞ്ചിനീയറിംങ്ങ് കോളേജിലെ അവസാന വർഷ മെക്കാനിക്കൽ എഞ്ചിനീയറിംങ്ങ് വിദ്യാർത്ഥികളായ അശ്വിൻ. ജി, റോജിൻ. റ്റി. സാം, മനു. എം. വർഗ്ഗീസ് , ശ്രീകാന്ത് .കെ. റ്റി, സാജൻ. ജി. രാജൻ എന്നിവരാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന യന്ത്രം നിർമ്മിച്ചത്‌. മണിക്കൂറിൽ 1200 തേങ്ങ വരെ പൊതിക്കാൻ ശേഷിയുള്ള ഈ യന്ത്രം തേങ്ങ സംസ്കരണരംഗത്തെ ചിലവ് ഗണ്യമായി കുറക്കാൻ സഹായിക്കും..

shortlink

Related Articles

Post Your Comments

Related Articles


Back to top button