തിരുവനന്തപുരം: കളങ്കമുണ്ടാക്കുന്ന വ്യക്തികളെ ചുമന്ന് പോകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനങ്ങളുടെ പണം കട്ട് തിന്ന് ജീവിക്കുന്നവരോട് യാതൊരു വിധത്തിലുള്ള ദാക്ഷിണ്യവും സർക്കാറിന്റെ ഭാഗത്ത് നിന്നുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഒളിവിലായിരുന്ന പ്രതിയെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി
വികസന ക്ഷേമ പ്രവർത്തങ്ങളിലൂടെ ലാഭമുണ്ടാക്കാമെന്ന ചിന്ത ചിലർക്കുണ്ട്. കാപട്യം ആരും തിരിച്ചറിയില്ലായെന്ന ധാരണയാണ് ഇവരെ അഴിമതി നടത്താൻ പ്രേരിപ്പിക്കുന്നത്. ജന സേവനങ്ങൾക്കിടയിലെ പുഴുക്കുത്തുകളായി മാത്രമേ ഇവരെ കാണാൻ കഴിയുകയുള്ളു. തെറ്റായ പ്രവണതകൾ കണ്ടാൽ കർശന നടപടിയെടുക്കും. അഴിമതിക്കാരായ ഉദ്യോഗസ്ഥരെപ്പറ്റി വിവരശേഖരണവും അന്വേഷണവും സർക്കാർ നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
പൊതുജനങ്ങളുടെ പണം കവർന്നെടുത്തോ കൈക്കൂലി വാങ്ങിച്ചോ സുഖമായി ജീവിക്കാമെന്ന് ആരും കരുതേണ്ടാ. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരക്കാരോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Also: എക്സൈസ് കായിക മേളയ്ക്കിടെ മത്സരാര്‍ത്ഥിയായ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു
Post Your Comments