കറുകച്ചാല്‍: സ്കൂട്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പനയമ്പാല ആഞ്ഞിലിതോപ്പില്‍ സുരേഷ് (വെള്ളിമണി-36) ആണ് മരിച്ചത്.
Read Also : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ വിജിലൻസിന്റെ ഫീൽഡ് തല പരിശോധന ഇന്നും തുടരും
ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ ചമ്പക്കര പിഎല്‍സി ഫാക്ടറിക്ക് സമീപം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30-നു ആയിരുന്നു അപകടം. കറുകച്ചാലില്‍ നിന്നു മാന്തുരുത്തി ഭാഗത്തേക്കു പോയ സുരേഷ് സഞ്ചരിച്ച സ്കൂട്ടര്‍ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേഷിനെ നാട്ടുകാര്‍ ചേര്‍ന്ന് കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന്, കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ വൈകുന്നേരം മൂന്നരയോടെ മരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: ഷൈനി, മക്കള്‍: ഷോണ്‍, ഷാരോണ്‍. സംസ്കാരം പിന്നീട്.
Post Your Comments