ലണ്ടൻ: ഇസ്ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേരാൻ സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ സിറിയയിലേക്ക് പോയ ബ്രിട്ടീഷ് വംശജയായ യുവതിക്ക് തിരിച്ചടി. സ്വന്തം രാജ്യത്തെ പൗരത്വം തിരിച്ചെടുക്കാനുള്ള യുവതിയുടെ തീരുമാനത്തിനാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. യുവതി പൗരത്വം എടുത്തുകളയാനുള്ള യു.കെ സർക്കാരിന്റെ തീരുമാനത്തിനെതിരായ ഏറ്റവും പുതിയ അപ്പീൽ തള്ളി. ഷമീമ ബീഗം എന്ന യുവതിക്കാണ് ബ്രിട്ടീഷ് പൗരത്വം നഷ്ടമായിരിക്കുന്നത്.
2015-ൽ ആണ് യുവതി സിറിയയിലേക്ക് പോയത്. 15-ാം വയസ്സിൽ ആണ് യുവതി തന്റെ രണ്ട് സ്കൂൾ സുഹൃത്തുക്കളോടൊപ്പം സിറിയയിലേക്ക് പോയത്. അവിടെ എത്തിയ യുവതി ഒരു ഐ.എസ് പോരാളിയെ വിവാഹം കഴിക്കുകയും മൂന്ന് കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തു. എന്നാൽ, കുട്ടികൾ മൂന്ന് പേരും ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടിരുന്നു. വർഷങ്ങൾക്ക് ശേഷം സിറിയയിലെ ക്യാംപിൽ വെച്ച് യുവതിയെ കണ്ടെത്തി. തൊട്ടുപിന്നാലെ, 2019 ൽ ദേശീയ സുരക്ഷാ കാരണങ്ങളാൽ അവളുടെ ബ്രിട്ടീഷ് പൗരത്വം എടുത്തുകളഞ്ഞു.
ഇപ്പോൾ 23 വയസ്സുള്ള ബീഗം നവംബറിൽ ലണ്ടനിൽ നടന്ന ഒരു ഹിയറിംഗിൽ യു.കെ സർക്കാരിനെതിരെ രംഗത്ത് വന്നു. ബ്രിട്ടനിലെ ആഭ്യന്തര മന്ത്രാലയമായ ഹോം ഓഫീസ് താൻ കുട്ടിക്കടത്തിന്റെ ഇരയാണോ എന്ന് അന്വേഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് യുവതിയുടെ അഭിഭാഷകൻ ആരോപിച്ചു. ഉദ്യോഗസ്ഥരിൽ നിന്ന് എന്തെങ്കിലും തെളിവുകൾ ലഭിക്കുന്നതിന് മുമ്പ് ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കണമെന്ന സർക്കാർ തീരുമാനം, മുൻകൂട്ടി തീരുമാനിച്ചതാണെന്ന് യുവതി പറയുന്നു.
Post Your Comments