KeralaNews

ആനക്കൊമ്പുകള്‍ സൂക്ഷിക്കാന്‍ ഇടം ഇല്ലാതെ വനംവകുപ്പ്

തിരുവനന്തപുരം: കോടിക്കണക്കിനു രൂപയുടെ മൂല്യമുള്ള 9 ടണ്ണോളം ആനക്കൊമ്പുകള്‍ കൈവശം ഉണ്ടായിട്ടും അവ സൂക്ഷിക്കാന്‍ ഇടം ഇല്ലാതെ വലയുകയാണ് വനംവകുപ്പ്. വനംവകുപ്പിന്റെ സ്‌ട്രോങ്ങ് റൂമിലും വിവിധ ട്രഷറികളിലുമായാണ് ഇപ്പോള്‍ ഈ ആനകൊമ്പുകള്‍ സൂക്ഷിച്ചിട്ടുള്ളത്. ഇവ സൂക്ഷിക്കാന്‍ പുതിയകെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ആവശ്യമായ തുക ലഭിക്കാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിക്കുകയാനുണ്ടായത്. മതിയായ സുരക്ഷാസംവിധാനങ്ങളുടെ കുറവ് മൂലം മറ്റു സ്ഥലങ്ങളിലേക്ക് ആനക്കൊമ്പുകള്‍ മാറ്റാനും നിര്‍വ്വാഹം ഇല്ലാതെ അധികൃതര്‍ വലയുകയാണ്. ആനക്കൊമ്പുകളില്‍ തീര്‍ത്ത ശില്പങ്ങള്‍, ചരിഞ്ഞ ആനകളുടെ കൊമ്പുകളില്‍, വ്യക്തികളില്‍ നിന്നും കണ്ടെടുത്തവ എന്നിവയാണ് ഇപ്പോള്‍ വനം വകുപ്പിന്റെ കൈവശം ഉള്ളത്. വനംവകുപ്പിന് ബാധ്യതയായികൊണ്ടിരിക്കുന്ന ഈ ആനക്കൊമ്പുകള്‍ പൊതുജനങ്ങള്‍ക്ക് കാണാനായി പ്രദര്‍ശനത്തിനു വെക്കണം എന്നാണ് ഉദ്യോഗസ്ഥര്‍ ആവശ്യെപ്പെടുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button