ന്യൂഡൽഹി: വിവാഹം കഴിക്കാതെ കൂടെ താമസിക്കുകയായിരുന്ന കാമുകിയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ച യുവാവിന് വീട്ടുകാരുടെ സഹായം ലഭിച്ചിരുന്നതായി പോലീസ്. കൊലപാതകം ആസൂത്രണം ചെയ്യാൻ മകനെ സഹായിച്ചതിന് കാമുകന്റെ പിതാവ് ആണ്. മകന് പിന്നാലെ ഇയാളെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 23 കാരിയായ നിക്കി യാദവിനെ അവളുടെ പങ്കാളിയായ സഹിൽ ഗെഹ്ലോട്ട് ചാർജിംഗ് കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച് വെച്ചു.
ഫെബ്രുവരി 10 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാജ്യത്ത് പലരും വാലന്റൈൻസ് ഡേ ആഘോഷിക്കുമ്പോൾ ചൊവ്വാഴ്ചയാണ് നിക്കി യാദവിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തത്. സാഹിൽ ഗെലോട്ടിന്റെ പിതാവിനൊപ്പം കൊലപാതകം ആസൂത്രണം ചെയ്യാൻ സഹായിച്ച മറ്റ് മൂന്ന് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
നിക്കിയും സാഹിലും പ്രണയത്തിലായിരുന്നു. കൂടാതെ ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നതും. മറ്റൊരു പ്രധാന വെളിപ്പെടുത്തലിൽ, സാഹിലും നിക്കിയും 2020 ഒക്ടോബറിൽ നോയിഡയിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായതായി ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, സാഹിലിന്റെ വീട്ടുകാർ ഈ ബന്ധം അംഗീകരിച്ചില്ല. അവർ മകന് വേണ്ടി മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി. ഇതിനിടെ സാഹിൽ വീട്ടുകാർ കണ്ടുപിടിച്ച യുവതിയുമായി പ്രണയത്തിലായി. നിക്കിയെ ഒഴിവാക്കി പുതിയ കാമുകിയെ വിവാഹം കഴിക്കാൻ സാഹിൽ ശ്രമം നടത്തി. ഇത് തിരിച്ചറിഞ്ഞ നിക്കി കാമുകനെ ഭീഷണിപ്പെടുത്തി. തന്നെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിച്ചാൽ വെറുതെ വിടില്ലെന്ന് യുവതി മുന്നറിയിപ്പ് നൽകി. ഇതോടെ പ്രകോപിതനായ സാഹിൽ ഏത് വിധേനയും നിക്കിയെ കൊലപ്പെടുത്തണമെന്ന് തീരുമാനിക്കുകയായിരുന്നു. നിക്കിയെ കൊലപ്പെടുത്തി മൂന്ന് മണിക്കൂർ കഴിഞ്ഞ് സാഹിൽ തന്റെ പുതിയ കാമുകിയെ വിവാഹം ചെയ്തു.
Post Your Comments