കട്ടന്‍ കാപ്പി ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? കട്ടന്‍ കാപ്പിയുടെ ആരോ?ഗ്യ?ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയാവുന്ന കാര്യമാണ്. ദിവസവും നാല് കപ്പ് കട്ടന്‍ കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് 4 ശതമാനം കുറയ്ക്കുന്നതായി കണ്ടെത്തിയതായി പുതിയ പഠനം പറയുന്നു. ഹാര്‍വാര്‍ഡ് ടിഎച്ച് ചാന് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ബ്ലാക്ക് കോഫി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. മധുരം ചേര്‍ക്കാതെ കുടിച്ചാല്‍ ഗുണം ഇരട്ടിയാകും. മാത്രമല്ല, ബ്ലാക്ക് കോഫിയിലെ കലോറിയുടെ അളവ് വളരെ കുറവാണെന്ന് ഗവേഷകര്‍ പറയുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ (യുഎസ്ഡിഎ) പറയുന്നത് കാപ്പി ബീന്‍സ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു കപ്പ് സാധാരണ കട്ടന്‍ കാപ്പിയില്‍ രണ്ട് കലോറിയാണുള്ളത്. അതേസമയം ഒരു ഔണ്‍സ് എസ്പ്രെസോയില്‍ ഒരു കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ.
മിതമായി കഴിക്കുമ്പോള്‍, കട്ടന്‍ കാപ്പിക്ക് ദോഷങ്ങളൊന്നും തന്നെയില്ല. എന്നിരുന്നാലും, അമിതമായ കാപ്പി ഉറക്കമില്ലായ്മ, ഉത്കണ്ഠ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വയറുവേദന, തലവേദന, ഓക്കാനം തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു…- ഡയറ്റ് ആന്‍ഡ് ലൈഫ്സ്റ്റൈല്‍ കണ്‍സള്‍ട്ടന്റായ വസുന്ധര അഗര്‍വാള്‍ പറഞ്ഞു.
കാപ്പിയില്‍ കഫീന്‍ അടങ്ങിയിട്ടുണ്ടെന്നും ഇത് ശരീരത്തിന് പലതരത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ടെന്നും വിദഗ്ധന്‍ പറഞ്ഞു. ഇത് മെറ്റബോളിസം മെച്ചപ്പെടുത്തുന്ന ഒരു സ്വാഭാവിക ഉത്തേജകമാണ്. ഇത് ഗ്രെലിന്റെ അളവ് കുറയ്ക്കുന്നു. അത് കൊണ്ട് തന്നെ കാപ്പി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
കാപ്പി ശരീരത്തെ കൂടുതല്‍ കൊഴുപ്പ് കത്തുന്ന എന്‍സൈമുകള്‍ പുറത്തുവിടുകയും കരളിനെ ശുദ്ധീകരിക്കുകയും ചീത്ത കൊളസ്ട്രോളും അമിതമായ ലിപിഡുകളും കുറയ്ക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ മെറ്റബോളിസം മികച്ചതാക്കുകയും ചെയ്യുന്നു.
കഫീനും അതുമായി ബന്ധപ്പെട്ട മെഥൈല്ക്സാന്തൈന് സംയുക്തങ്ങള്‍ക്കും ഡൈയൂററ്റിക് ഗുണങ്ങളുണ്ട്. ഇത് വൃക്കകളെ ബാധിക്കുന്നു. മൂത്രത്തിന്റെ ഉല്പാദനം വര്‍ദ്ധിപ്പിച്ച് അധിക ജലം നീക്കം ചെയ്യാനും ശരീരത്തിലെ ജലഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഉയര്‍ന്ന അളവില്‍ കഫീന്‍ കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലയെ ബാധിക്കുമെന്നും നിര്‍ജ്ജലീകരണത്തിന് സാധ്യതയുണ്ടെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു.
Post Your Comments