Latest NewsHealth & Fitness

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

ശരീരത്തിന് പുഷ്ടിയും തൂക്കവും ആവശ്യത്തിനുള്ള വണ്ണവുമുണ്ടാകാന്‍ കൃത്രിമ മരുന്നുകള്‍ ഉപയോഗിയ്‌ക്കേണ്ടതില്ല.

മെലിഞ്ഞിരിയ്ക്കുന്നത് അനാരോഗ്യ ലക്ഷണമൊന്നുമല്ല. എന്നാല്‍ വിളര്‍ച്ചയെന്ന തോന്നിപ്പിയ്ക്കുന്ന മെലിച്ചില്‍, തീരെ പുഷ്ടിയില്ലാതെ വല്ലാതെ ഉണങ്ങിയ ശരീരം ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും നല്ലതല്ല. മെലിയുകയാണെങ്കിലും ആരോഗ്യകരമായി വേണം, മെലിയാന്‍.പാരമ്ബര്യം മുതല്‍ പോഷകങ്ങളുടെ കുറവും ചില അസുഖങ്ങളും വരെ കാരണമാകുന്നു. ചിലരെ സ്‌ട്രെസ് തടിപ്പിയ്ക്കുമെങ്കിലും ചിലരെ മെലിയിക്കാനും കാരണമാകും.ശരീരത്തിന് പുഷ്ടിയും തൂക്കവും ആവശ്യത്തിനുള്ള വണ്ണവുമുണ്ടാകാന്‍ കൃത്രിമ മരുന്നുകള്‍ ഉപയോഗിയ്‌ക്കേണ്ടതില്ല.

നാടന്‍ മരുന്നുകളാണ് ഈ ഗുണം നല്‍കുക. ഇതിനുള്ള ചില പ്രത്യേക വീട്ടുവൈദ്യങ്ങള്‍ തന്നെയുണ്ട്. യാതൊരു ദോഷവും വരുത്താതെ, യാതൊരു രോഗവും വരുത്താതെ ആരോഗ്യകരമായി തൂക്കം കൂട്ടുന്നവ. ഇത്തരത്തിലെ ഒരു പ്രത്യേക കൂട്ടിനെ കുറിച്ചറിയൂ,കടലമാവാണ് ഈ കൂട്ടിലെ പ്രധാന ചേരുവ. കടല പൊതുവേ തടിപ്പിയ്ക്കുന്നതാണ്. ആരോഗ്യകരമായ തൂക്കം നല്‍കുന്ന ഒന്ന്. ഇതു കൊണ്ടു തന്നെ കടലമാവിനും ഈ ഗുണമുണ്ട്. ഇത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നതിലൂടെ ഈ ഗുണം ശരീരത്തിന് ലഭ്യമാകും.കടല മാവിനൊപ്പം ഈന്തപ്പഴം സിറപ്പും ഇതില്‍ ഉപയോഗിയ്ക്കുന്നുണ്ട്.

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിയ്ക്കുന്നതിനും ശരീര പുഷ്ടിയ്ക്കും ഈന്തപ്പഴം ഏറെ നല്ലൊരു ഭക്ഷണ വസ്തുവാണ്. ധാരാളം ധാതുക്കളും വൈറ്റമിനുകളും അടങ്ങിയ ഇത് അയേണിന്റെ ഏറ്റവും നല്ലൊരു ഉറവിടമാണ്. ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറയായ ഇത് ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങള്‍ തടയാനും ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാനുമെല്ലാം ഏറെ ഗുണകരമാണ്. മസിലുകളുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്.ഇവയ്‌ക്കൊപ്പം കാച്ചിയ പാലും ഉപയോഗിയ്ക്കുന്നു. ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് പാല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

കാല്‍സ്യവും പ്രോട്ടീനുമെല്ലാം ധാരാളം അടങ്ങിയ ഇത് കുഞ്ഞുങ്ങള്‍ക്കു മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ ആവശ്യമായ ഒരു പാനീയമാണ്.ഇതു തയ്യാറാക്കാന്‍ 2 സ്പൂണ്‍ കടലമാവ് എടുക്കുക. ഇതിലേയ്ക്ക് ഇത്ര തന്നെ ഈന്തപ്പഴം സിറപ്പും ചേര്‍ക്കുക. ഈന്തപ്പഴം അരച്ചു വീട്ടില്‍ സിറപ്പു തയ്യാറാക്കാം. അല്ലെങ്കില്‍ വാങ്ങാം. വീട്ടില്‍ തയ്യാറാക്കുന്നതാണ് കൂടുതല്‍ നല്ലതെന്നു വേണം, പറയാന്‍. വാങ്ങുന്നതാണെങ്കില്‍ ശുദ്ധമായതു നോക്കി വാങ്ങുവാന്‍ ശ്രമിയ്ക്കുക. ഈ രണ്ടു ചേരുവകളും നല്ല പോലെ കൂട്ടിയിളക്കുക.കൂട്ടിയിളക്കിയ ഈ ചേരുവയിലേയ്ക്ക് കാച്ചിയ പാല്‍ ഒഴിയ്ക്കണം. ഒരു ഗ്ലാസ് പാലിന് 2 ടീസ്പൂണ്‍ വീതം ഇവ മതിയാകും. ഇത് നല്ലപോലെ ഇളക്കുക.

ഈ പാല്‍ രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം. ഇതിനു ബുദ്ധിമുട്ടാണെങ്കില്‍ രാത്രി കിടക്കാന്‍ നേരം കുടിയ്ക്കാം. ഇത് അടുപ്പിച്ച്‌ അല്‍പനാള്‍ കുടിയ്ക്കാം. ഗുണം ലഭിയ്ക്കും. വേണമെങ്കില്‍ മാത്രം ഇതില്‍ മധുരം ചേര്‍ക്കാം.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തടിയും തൂക്കവും വര്‍ദ്ധിപ്പിച്ച്‌ പുഷ്ടി നല്‍കാന്‍ സാധിയ്ക്കുന്ന ഒരു പാനീയമാണ് ഇത്. പല ആരോഗ്യപരമായ ഗുണങ്ങളും ഇതിനുണ്ട്. ശരീരത്തിലെ ഹീമോഗ്ലോബിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച്‌ വിളര്‍ച്ചയൊഴിവാക്കാന്‍ ഇത് ഏറെ നല്ലതാണ്. അയേണ്‍ സമ്പുഷ്ടമാണ് ഈന്തപ്പഴം.കടല സാധാരണ ഗതിയില്‍ തലേന്നു രാത്രി കുതിര്‍ത്തി രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നതു തൂക്കം വര്‍ദ്ധിപ്പിയ്ക്കും. എന്നാല്‍ ഇത് പലര്‍ക്കും കഴിയ്ക്കാന്‍ മടിയാകും.

കടലയ്ക്ക് ചെറിയ ചവര്‍പ്പുള്ളതാണ് കാരണം. ഇവര്‍ക്ക് കടലമാവിന്റെ ഈ മിശ്രിതം കഴിയ്ക്കാം.തടിയും തൂക്കവും പുഷ്ടിയുമെല്ലാം വര്‍ദ്ധിപ്പിയ്ക്കാന്‍ നമ്മുടെ ഏത്തപ്പഴം ഏറെ നല്ലതാണ്. ഇത് പച്ചയ്‌ക്കോ അല്ലെങ്കില്‍ പുഴുങ്ങിയോ കഴിയ്ക്കാം. നെയ്യു ചേര്‍ത്തു വേവിച്ചു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ആരോഗ്യകരമായി തൂക്കം കൂടും. ഏത്തപ്പഴം പുഴുങ്ങി ഇതില്‍ തേങ്ങ ചിരകിയിട്ടു കഴിയ്ക്കുന്നതും നല്ലതാണ്.ഇതുപോലെ ചെറുപയര്‍ വേവിച്ചതില്‍ ശര്‍ക്കര ചേര്‍ത്തു കഴിയ്ക്കാം.

ഇല്ലെങ്കില്‍ നാളികേരം ചിരവിയിട്ടു കഴിയ്ക്കാം. ഇതും ശരീരം തടിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ്.പ്രോട്ടീന്റെ നല്ലൊരു കലവറയാണ് ചെറുപയര്‍. പ്രത്യേകിച്ചും മുളപ്പിച്ച ചെറുപയര്‍. പ്രോട്ടീനു പുറമെ മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button