ഇന്ത്യൻ വിപണിയിൽ പ്രത്യേക സ്ഥാനമുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് നോക്കിയ. അത്തരത്തിൽ നോക്കിയ അവതരിപ്പിച്ച ജനപ്രിയ മോഡലാണ് നോക്കിയ 7 പ്ലസ്. പുറത്തിറക്കിയിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ഈ സ്മാർട്ട്ഫോണുകൾക്ക് ഇന്നും ആവശ്യക്കാർ ഏറെയാണ്. പ്രത്യേക ഡിസൈനിൽ തയ്യാറാക്കിയ ബജറ്റിൽ ഒതുങ്ങുന്ന സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ അറിയാം.
6.00 ഇഞ്ച് ഐപിഎസ് എൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×1920 റെസലൂഷനും 403 പിപിഐ പിക്സൽ ഡെൻസിറ്റിയും ഹാൻഡ്സെറ്റുകൾക്ക് നൽകിയിട്ടുണ്ട്. കോർണിംഗ് ഗോറില്ല ഗ്ലാസ് 3 സംരക്ഷണമാണ് ഒരുക്കിയിട്ടുള്ളത്. ക്വാൽകം സ്നാപ്ഡ്രാഗൺ 660 പ്രോസസറിലാണ് ഇവയുടെ പ്രവർത്തനം.
Also Read: 2023ലെ ലോക ഗവൺമെന്റ് ഉച്ചകോടി: റാസൽഖൈമ ഭരണാധികാരി മുഖ്യപ്രഭാഷണം നടത്തും
12 മെഗാപിക്സൽ, 13 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 3,800 എംഎഎച്ച് ബാറ്ററി ലൈഫാണ് നൽകിയിരിക്കുന്നത്. 183 ഗ്രാം മാത്രമാണ് ഈ ഹാൻഡ്സെറ്റുകളുടെ ഭാരം. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന നോക്കിയ 7 പ്ലസ് സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണി വില 15,999 രൂപയാണ്.
Post Your Comments