KeralaLatest NewsNews

വെള്ളച്ചാട്ടത്തില്‍ മുങ്ങിതാണ യുവാവിന് രക്ഷകനായി ഫസലുദ്ദീന്‍

മലപ്പുറം: അൻപതടിയിലേറെ താഴ്ചയിൽ കേരളാംകുണ്ട് വെള്ളച്ചാട്ടത്തില്‍ ജീവനുവേണ്ടി പിടഞ്ഞ വിജേഷിനെ ഫസലുദ്ദീൻ രക്ഷിച്ചത് ജീവൻ പോലും പണയം വച്ച്. തമിഴ്നാട് സ്വദേശി വിജേഷിനെ കാളികാവ് പുറ്റമണ്ണ സ്വദേശി പുളിക്കൽ ഫസലുദ്ദീൻ സ്വന്തം ജീവൻ പോലും അവഗണിച്ച് ആണ് ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റിയത്. തമിഴ്നാട്ടിൽ നിന്നുള്ള അഞ്ചംഗസംഘം തിങ്കളാഴ്ച ഉച്ചയോടെയാണ് വെള്ളച്ചാട്ടത്തിലിറങ്ങിയത്. നീന്തലറിയാത്ത വിജേഷ് ആഴമില്ലാത്ത ഭാഗത്തേക്കിറങ്ങി. തെന്നിനീങ്ങി ആഴമുള്ള ഭാഗത്തെത്തിയതോടെ മുങ്ങിത്താഴ്ന്നു. സുഹൃത്തുക്കൾ ഒരുവിധം വലിച്ച് കരയ്ക്കടുപ്പിച്ചെങ്കിലും ക്ഷീണിതനായ വിജേഷിനെ കുത്തനെയുള്ള പാറക്കെട്ടുകൾക്കിടയിലൂടെ മുകളിലേക്കെത്തിക്കാൻ അവർക്കായില്ല. ആരോഗ്യനില വഷളായ വിജേഷിനെ രക്ഷിക്കാൻ മാർഗമില്ലാതെ സുഹൃത്തുക്കൾ അലമുറയിട്ടു. സുരക്ഷാജീവനക്കാർ ഉൾപ്പെടെയുള്ളവർ ശ്രമിച്ചെങ്കിലും മുകളിലേക്ക് കയറ്റാൻ കഴിഞ്ഞില്ല.

ഇതിനിടയിലേക്കാണ് നജാത്തിലെ ബസ് ഡ്രൈവർ ഫസലുദ്ദീൻ മുന്നോട്ടുവന്നത്. ആളെ ചുമലിൽ കെട്ടി മുകളിലേക്ക് കയറിൽ തൂങ്ങി കയറാൻ കഴിയുമെന്ന് ഫസലുദ്ദീൻ പറഞ്ഞു. അസാധ്യമെന്ന് പറഞ്ഞ് കൂടെയുള്ളവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സമയം പാഴാക്കാതെ ഫസലുദ്ദീൻ കെട്ടിത്തൂക്കിയ കയറിലൂടെ താഴേക്കിറങ്ങി.

ക്ഷീണിതനായ വിജേഷിനെ ചുമലിൽ കെട്ടി മുറുക്കി പാറക്കെട്ടുകളിലൂടെ ശ്രദ്ധയോടെ ചുവടുവെച്ച് കയറിൽ തൂങ്ങി മുകളിലെത്തിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്നവർ ചേർന്ന് പ്രഥമശുശ്രൂഷ നൽകി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button