കുടവയര്‍ കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് ഇന്ന് പലരും. അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് സൗന്ദര്യ പ്രശ്നങ്ങള്‍ മാത്രമല്ല ആരോഗ്യകരമായ പല പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കും. അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുള്ള വ്യക്തികള്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. വയറിലെ കൊഴുപ്പ് ഒഴിവാക്കാന്‍ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങള്‍ എന്നിവ അത്യാവശ്യമാണ്. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത്. അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം…
ഒന്ന്
മഞ്ഞള്‍ ചായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളില്‍ പൊട്ടാസ്യം, ഒമേഗാ-3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫൈബറുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മഞ്ഞള്‍ ചായ ദിവസവും ഒരു ഗ്ലാസ് കുടിക്കുന്നത് കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താനും ഇവ സഹായിക്കും.
രണ്ട്
ആപ്പിള്‍ സിഡര്‍ വിനാഗറിലെ അസറ്റിക്ക് ആസിഡ് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഭക്ഷണത്തോടുള്ള അമിതമായ താല്പര്യം കുറയ്ക്കാനും ഇവ സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒന്നോ രണ്ടോ സ്പൂണ്‍ വിനാഗര് എന്ന നിലയ്ക്കാണ് ഇവ കുടിക്കേണ്ടത്.
മൂന്ന്
ക്യാരറ്റ് ജ്യൂസ് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. കലോറി വളരെ കുറഞ്ഞ ക്യാരറ്റില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
നാല്
ഗ്രീന്‍ ടീ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് ഗ്രീന്‍ ടീ. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും.
Post Your Comments