ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാൻ പല വഴികളും നമ്മൾ തേടാറുണ്ട്. ശരീര സൗന്ദര്യത്തിനും ആരോഗ്യ സംരക്ഷണത്തിനും ശര്‍ക്കരയ്ക്കുള്ള പ്രാധാന്യം നിങ്ങൾക്ക് അറിയാമോ?
ചായ മുതല്‍ മധുരപലഹാരങ്ങള്‍ വരെ എന്തിനൊപ്പവും ചേര്‍ത്ത് കഴിക്കാവുന്ന ശര്‍ക്കര ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിനുകളും കാല്‍സ്യം, സിങ്ക്, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയ ധാതുക്കളും അടങ്ങിയ ശര്‍ക്കര ഇലക്‌ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്. സന്ധി വേദന, സന്ധിവാതം പോലുള്ള അസ്ഥി രോഗങ്ങളെ ശമിപ്പിക്കാനും ശര്‍ക്കരയുടെ ഉപയോഗം സഹായിക്കും.
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും പ്രമേഹം ഉള്ളവര്‍ക്കുമെല്ലാം ശര്‍ക്കര നല്ലതാണ്. കൂടാതെ, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും രക്തം ശുദ്ധീകരിക്കാനും കരളിനെ ശുദ്ധീകരിക്കാനും ശര്‍ക്കര നല്ലതാണ്. ചെറുചൂടുള്ള വെള്ളത്തില്‍ പതിവായി ശര്‍ക്കര കഴിക്കുകയാണെങ്കില്‍ ചര്‍മ്മത്തിന് തിളക്കം ലഭിക്കുകയും ചെയ്യും. കൂടാതെ രക്തത്തിൽ ഹീമോഗ്ലോബിന്‍ കുറവാണെങ്കില്‍, ചൂടുവെള്ളത്തില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നത് വളരെ നല്ലതാണ്. ഇരുമ്പ് , ഫോളേറ്റ് എന്നിവയാല്‍ സമ്പുഷ്ടമായതിനാല്‍ ശരീരത്തില്‍ ആര്‍ബിസിയുടെ അളവ് ക്രമീകരിക്കാന്‍ കഴിയുമെന്നും ഡയറ്റീഷ്യൻ പറയുന്നു.
Post Your Comments