India

ജലക്ഷാമം കലാപത്തിലേയ്ക്ക്:ലത്തൂരില്‍ ജലസംഭരണികള്‍ക്ക് സമീപം നിരോധനാജ്ഞ

   കടുത്ത ജലക്ഷാമവും വരള്‍ച്ചയും ഇന്ത്യയുടെ പല ഭാഗങ്ങളേയും സംഘര്‍ഷങ്ങളിലേയ്ക്ക് നയിയ്ക്കുമെന്ന് സൂചന. വരള്‍ച്ചാബാധിത പ്രദേശമായ ലാത്തൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു കഴിഞ്ഞു.

    20 ഓളം ജനസംഭരണികള്‍ക്ക് ചുറ്റിലും അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് മേയ് 31 വരെ നിരോധിച്ചു. ജലത്തെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനാണ് ജില്ലാകളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

    ലാത്തൂര്‍ തദ്ദേശ ഭരണ സ്ഥാപനത്തിന്റെ കീഴിലുള്ള ജലസംഭരണികളുടെ സമീപത്താണ് സിപിസി 144ആം വകുപ്പ് പ്രകാരം ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.ജില്ലയിലെ ജലസംഭരണികള്‍, ടാങ്കറുകളില്‍ ജലം നിറയ്ക്കുന്ന സ്ഥലം, പൊതു കിണറുകള്‍, ടാങ്കറുകള്‍ ഓടുന്ന റൂട്ടുകള്‍ എന്നിവ നിരോധനാജ്ഞാ പരിധിയില്‍ വരും.
       കടുത്ത ചൂടാണ് രാജ്യത്തുടനീളം അനുഭവപ്പെടുന്നത്.ഇനി വരും കാലം ജലയുദ്ധങ്ങളുടേതാകുമെന്ന ഭീതിയാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാക്കുന്നത്..

shortlink

Related Articles

Post Your Comments

Related Articles


Back to top button