MollywoodLatest NewsCinemaNewsEntertainmentMovie Gossips

അമ്മയെ പറഞ്ഞ് ഒഴിവാക്കി, ആ പ്രമുഖ നടന്‍ റൂമില്‍ വന്നു: തുറന്നു പറഞ്ഞ് നടി മഹിമ

കൊച്ചി: നിരവധി സിനിമകളിലും പരമ്പരകളിലും അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ നടിയാണ് മഹിമ. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ് താരം. തനിക്ക് നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ച് മഹിമ തുറന്നു പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

മഹിമയുടെ വാക്കുകൾ ഇങ്ങനെ;

‘സിനിമയില്‍ നിന്നും മാറി നിന്നതല്ല എന്നെ ഒതുക്കി നിര്‍ത്തിയതാണ്. ഒരു മൂവിയില്‍ അവസരം ഉണ്ടെന്ന് പറഞ്ഞ് ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ആണ് സംവിധായകനുമായി സംസാരിക്കേണ്ടി വരുന്നത്. അപ്പോഴാകാം പലതരത്തിലുള്ള സംസാരം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. അങ്ങനെ വര്‍ക്ക് ചെയ്യാതെ പോയ പല അനുഭവങ്ങളുമുണ്ട്.

നേരിട്ട് കോള്‍ വരും. നേരിട്ട് സംസാരിക്കാനുണ്ട്, റൂമിലേക്ക് വരൂ എന്നൊക്കെ പറഞ്ഞു വിളിക്കും. എന്നാല്‍ ഞാന്‍ ഇല്ലെന്ന് വ്യക്തമായി തന്നെ പറയും. ഇത് മൂലം പിന്നീട് എനിക്ക് പറഞ്ഞ കഥാപാത്രം ആയിരിക്കില്ല തരുന്നത്. ഇത്തരത്തില്‍ പൂര്‍ണ തൃപ്തിയില്ലാതെ ചെയ്ത കഥാപാത്രങ്ങളുടെ നീണ്ടൊരു ലിസ്റ്റ് തന്നെയുണ്ട്.

പുതിയ കോവിഡ് വകഭേദം, പാര്‍ലമെന്റില്‍ മാസ്‌ക് ധരിച്ച് പ്രധാനമന്ത്രിയും എം.പിമാരും

ഒരു സമയത്ത് സിനിമയില്‍ നായകനായി അഭിനയിക്കുകയും കോമഡി കഥാപാത്രങ്ങളിലൂടെ ആളുകളെ കളിയാക്കുകയും ചെയ്ത ഒരു നടന്‍ ഉണ്ട്. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുമുണ്ട്. പിന്നീട് ഒരിക്കല്‍ ഷോയുടെ ഭാഗമായി അയാളുമായി പ്രവര്‍ത്തിക്കേണ്ടി വന്നു. അദ്ദേഹം തന്റെ റൂമിലേക്ക് കയറി വന്നു. തന്റെ കൂടെ അമ്മ ഉണ്ടായിരുന്നു. അമ്മയെ ഡയറക്ടര്‍ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടാണ് അയാള്‍ തന്റെ റൂമിലേക്ക് കയറി വരുന്നത്. വളരെ മാന്യമായി ഞാന്‍ അയാളോട് സംസാരിച്ചു. അവസാനം റൂമില്‍ നിന്നും ഇറക്കി വിടേണ്ടി വന്നു.

നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ ഉള്ള വ്യക്തിയല്ല ഞാനെന്ന് പറഞ്ഞു. ഈ നടന്റെ ഈ പെരുമാറ്റം കാരണം ആ പരിപാടി തന്നെ വേണ്ടെന്നു വച്ചു. പിന്നീട് ഇത്തരക്കാര്‍ കാരണം തന്റെ അവസരങ്ങള്‍ വരെ നഷ്ട്ടമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button