മാര്‍പ്പാപ്പയുടെ നിര്‍ദേശമനുസരിച്ച് പെസഹാ വ്യാഴാഴ്ചയിലെ കാല് കഴുകല്‍ ശുശ്രൂഷയില്‍ ഇത്തവണ സ്ത്രീകളുടെയും കാലു കഴുകണമെന്ന പരിഷ്ക്കാരം തത്കാലം നടപ്പാക്കേണ്ട എന്ന് സീറോ മലബാര്‍ സഭ തീരുമാനിച്ചു.
കാത്തോലിക്കാ സഭ ഇതുവരെ പിന്തുടര്ന്നുപോന്ന ആരാധനാ ക്രമത്തില്‍നിന്നും വ്യത്യസ്തമായി പുരുഷന്മാരുടെ മാത്രം കാലുകഴുകുന്നതിനു പകരം സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്തണമെന്ന മാര്‍പാപ്പയുടെ കല്‍പ്പന 2016 ജനുവരി 21 നാണ് പുറത്തുവന്നത്.
എന്നാല്‍, സീറോ മലബാര്‍ സഭയില്‍ ഇത്തവണ ഈ മാറ്റം നടപ്പിലാകില്ല. ഇത് സംബന്ധിച്ച് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മറ്റ് മെത്രാന്മാരുമായി കൂടിയാലോചന നടത്തിയിരുന്നു.
Post Your Comments