തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ കൂട്ടത്തല്ലും അക്രമവും. ബാറില്‍ നിന്ന് മദ്യപിച്ചെത്തിയ ഡി വൈ എഫ് ഐ സഖാക്കള്‍ പരസ്പരം ഏറ്റുമുട്ടി. ഇന്നലെ രാത്രിയാണ് സംഭവം. ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ കൂട്ടത്തല്ലില്‍ വധശ്രമത്തിന് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു.
read also: നിങ്ങൾക്ക് എപ്പോഴും വിശപ്പ് തോന്നുന്നുണ്ടോ? അനിയന്ത്രിതമായ വിശപ്പിന് പിന്നിലെ കാരണങ്ങൾ ഇവയാകാം
ബാറിനുള്ളില്‍ നടന്ന തല്ലോടെയായിരുന്നു കൂട്ട തല്ലിന് തുടക്കം. സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ അഞ്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തല്ല് കിട്ടിയ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലും മെഡിക്കല്‍ കോളേജ് സ്റ്റേഷനിലും മറുവിഭാഗം കന്റോണ്‍മെന്റ് സ്റ്റേഷനിലും പരാതി നല്കുകയുണ്ടായി.
തമ്ബാനൂരിലെ ബാറില്‍ മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തര്‍ക്കം കയ്യേറ്റമായി. പരിക്കേറ്റവരെ ജനറല്‍ ആശപത്രിയിലേക്ക് കൊണ്ടുപോകും വഴി വഞ്ചിയൂരില്‍ വെച്ചതും കൂട്ടത്തല്ല് നടന്നു. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സംഘങ്ങള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ജനറല്‍ ആശുപത്രിയിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു
Post Your Comments