തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ജാമ്യാപേക്ഷയില്‍ തലശേരി സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. കോടതി ഈ മാസം 21ന് വിധി പറയും. കേസില്‍ ചോദ്യം ചെയ്യലിന് വിധേയമായെന്നും അന്വേഷണ സംഘവുമായി സഹകരിച്ചുവെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ജയരാജന്റെ അപേക്ഷ.
കേസ് അന്വേഷണവുമായി ഭാവിയിലും സഹകരിക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കില്ല. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും താന്‍ നിരപരാധിയാണെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുപ്രകാരം സി.ബി.ഐയ്ക്ക് നോട്ടീസ് അയക്കാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവായിരുന്നു. ഏപ്രില്‍ എട്ടുവരെയാണ് ജയരാജന്റെ റിമാന്‍ഡ് കാലാവധി.
Post Your Comments