വയറിളക്കം വരാൻ അധികസമയം ഒന്നും വേണ്ട. കാരണങ്ങൾ പലതാകാം. ആഹാരത്തിന്റെ പ്രശ്നങ്ങള്‍ കൊണ്ടും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടും വയറിളക്കം വരും. ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ ഇന്ഫെക്ഷന്, ഭക്ഷ്യവിഷബാധ, വയറ്റിലെ വിരകള്‍, ദഹന സംബന്ധമായ പ്രശ്നങ്ങള്‍, ഭക്ഷണത്തിലെ അലര്‍ജി എന്നിവയെല്ലാം വയറിളക്കത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളില്‍ ചിലതാണ്.
Read Also : യുവജനങ്ങൾ നയിക്കുന്ന വികസനത്തിന്റെ കാതലാണ് സംരഭകത്വത്തിന്റെ പ്രോത്സാഹനം: വി മുരളീധരൻ
ഏത് വലിയ വയറുവേദനക്കും പരിഹാരം കാണാൻ പഴുത്ത പഴവും അല്പം തൈരും മിക്സ് ചെയ്ത് കഴിക്കുന്നത് നല്ലതാണ്. രണ്ട് പഴുത്ത പഴം ചെറിയ കഷ്ണങ്ങളാക്കി അതില്‍ ഒരു ബൗള്‍ തൈര് മിക്സ് ചെയ്ത് ദിവസവും ഒരു തവണയെങ്കിലും കഴിക്കാം.
വയറിളക്കത്തിന് മോര് നല്ലൊരു പരിഹാരമാണ്. ഇത് വയറിളക്കത്തിന് കാരണമാകുന്ന ബാക്ടീരിയെയും അണുക്കളെയും എല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അല്പം ഉപ്പിട്ട് ഒരു ഗ്ലാസ്സ് മോര് കഴിക്കുന്നത് എല്ലാ വിധത്തിലുള്ള പ്രശ്നത്തിനും പരിഹാരം നൽകുന്നു.
Post Your Comments