ധനസമാഹരണം നടത്താനൊരുങ്ങി പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനായ ഫോൺപേ. റിപ്പോർട്ടുകൾ പ്രകാരം, നിലവിലുള്ള നിക്ഷേപകരിൽ നിന്ന് 1 ബില്യൺ ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്റ്റാർട്ടപ്പുകൾക്കുള്ള ഫണ്ടിംഗിൽ ഇടിവ് നേരിടുന്ന സാഹചര്യത്തിലാണ് ഫോൺപേ ധനസമാഹരണം നടത്തുന്നത്. ജനറൽ അറ്റ്‌ലാന്റിക്, ടൈഗർ ഗ്ലോബൽ മാനേജ്മെന്റ്, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, മൈക്രോസോഫ്റ്റ് കോർപ്പറേഷൻ എന്നിവരാണ് കമ്പനിയുടെ പ്രധാന നിക്ഷേപകർ. വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഫോൺപേ.
ധനസമാഹരണത്തിലൂടെ ഫോൺപേയുടെ മൂല്യം 13 ബില്യൺ ഡോളറായി ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ. നിലവിൽ, സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോർപ്പറേഷന്റെ വിഷൻ ഫണ്ടുമായി കമ്പനി ചർച്ചകൾ സംഘടിപ്പിക്കുന്നുണ്ട്. ഫോൺപേയുടെ മാതൃസ്ഥാപനമായ ഫ്ലിപ്കാർട്ടിലെ നിക്ഷേപകരാണ് സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോർപ്പറേഷൻ. മുൻ വർഷത്തെ അപേക്ഷിച്ച് ഫോൺപേയുടെ ഫണ്ടിംഗിൽ 35 ശതമാനം ഇടിവ് നേരിട്ടതോടെയാണ് പുതിയ നീക്കം.
Also Read: വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകർത്ത നിലയിൽ
Post Your Comments