Latest NewsNewsIndia

ഭക്ഷ്യ ധാന്യത്തിന്റെ തുക കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ നിന്ന് തിരികെ വാങ്ങുന്നത് മനുഷ്യത്വ രഹിതമായ നടപടി: യെച്ചൂരി

ന്യൂഡല്‍ഹി: പ്രളയസമയത്ത് കേരളത്തിന് നല്‍കിയ ഭക്ഷ്യ ധാന്യത്തിന്റെ തുക കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ നിന്ന് തിരികെ വാങ്ങുന്നത് മനുഷ്യത്വ രഹിതമായ നടപടിയെന്ന് വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുന്‍ പതിവില്ലാത്ത നടപടിയാണിത്. ജിഎസ്ടിയില്‍ നിന്ന് അധിക വരുമാനം ലഭിച്ച സാഹചര്യത്തിലെങ്കിലും സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തരം പണം ഈടാക്കുന്നത് നിര്‍ത്തലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഡ്യൂട്ടിക്കിടെ പൊലീസിന് നേരേ കൈയ്യേറ്റ ശ്രമം : പ്രതി പിടിയിൽ

വര്‍ഗീയ ധ്രുവീകരണത്തിന്റെ വിജയവും പരാജയവുമാണ് ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ആദിവാസി പിന്നോക്ക വിഭാഗങ്ങളിലും ഹിന്ദുത്വ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടു. വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയം ഭാവിയില്‍ എങ്ങനെ ആയിരിക്കുമെന്നതിന്റെ ഉദാഹരണമാണ് ഗുജറാത്ത്. ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ ജനങ്ങള്‍ വോട്ട് ചെയ്തതിന്റെ ഭാഗമായാണ് സിപിഎമ്മിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button