CinemaMollywoodLatest NewsNews

സിനിമ താരങ്ങൾ പ്രതികരിക്കുമ്പോൾ സൂക്ഷിക്കണം: അടൂർ ​ഗോപാലകൃഷ്ണൻ

സിനിമ താരങ്ങൾ പ്രതികരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണൻ. ഇത്രയേറെ പണം മുടക്കി ഒരാൾ സിനിമയെടുക്കുമ്പോൾ അത് പുറത്തിറക്കാനാകാത്ത സ്ഥിതിയുണ്ടാകുന്നത് വേദനാജനകമാണെന്നും സിനിമാതാരങ്ങളുടെ പേരിൽ പൊതുജനങ്ങൾ സിനിമ ബഹിഷ്‌കരിക്കുന്നതിൽ തെറ്റുപറയാനാകില്ലെന്നും സംവിധായകൻ പറഞ്ഞു.

‘സിനിമാതാരങ്ങൾ പ്രതികരണങ്ങൾ നടത്തുമ്പോൾ സൂക്ഷിച്ചുവേണം. അത് അവരുടെ അവസരങ്ങളെയും അവർ ഭാഗമാകുന്ന സിനിമയെയും പ്രതികൂലമായി ബാധിച്ചേക്കും. ഇത്രയേറെ പണം മുടക്കി ഒരാൾ സിനിമയെടുക്കുമ്പോൾ അത് പുറത്തിറക്കാനാകാത്ത സ്ഥിതിയുണ്ടാകുന്നത് വേദനാജനകമാണ്’.

Read Also:- സന്നിധാനത്ത് സിംഹവാലൻ കുരങ്ങ് വൈദ്യുതാഘാതമേറ്റ നിലയിൽ : രക്ഷകരായി വനംവകുപ്പ്

‘മലയാളത്തിൽ ഒട്ടേറെ നല്ല ചിത്രങ്ങളുണ്ടാകുന്നുണ്ട്. പക്ഷെ വേണ്ട അംഗീകാരം ലഭിക്കുന്നില്ല. പുരസ്കാരങ്ങൾ പോലും പലപ്പോഴും ലഭിക്കുന്നത് തട്ടുപൊളിപ്പൻ സിനിമകൾക്കാണ്. നവാഗതർ വല്ലാതെ പ്രതിസന്ധി അനുഭവിക്കുകയാണ്. സംഘർഷഭരിതമായ കാലഘട്ടത്തിലൂടെ കടന്നുവന്ന ഞാൻ 12 സിനിമകൾ പൂർത്തിയാക്കിയത് എങ്ങനെയാണ് എന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ അത്ഭുതമാണ് തോന്നുന്നത്’ അടൂർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button