Latest NewsNewsBusiness

ആർബിഐ: റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ ഡിസംബർ ഒന്നിന് പുറത്തിറക്കും

ഡിജിറ്റൽ രൂപയെ കുറിച്ച് പൗരന്മാരിൽ അവബോധം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ആർബിഐ തുടക്കമിടുന്നുണ്ട്

രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ രൂപ പുറത്തിറക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ ഡിസംബർ ഒന്ന് മുതലാണ് പുറത്തിറക്കുക. ഡിജിറ്റൽ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റൽ രൂപയെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. നിലവിൽ, രാജ്യത്തുള്ള കറൻസി നാണയങ്ങളും വിതരണം ചെയ്യുന്ന അതേ മൂല്യത്തിൽ തന്നെയാണ് ഡിജിറ്റൽ രൂപയും പുറത്തിറക്കുന്നത്. അതിനാൽ, തിരഞ്ഞെടുത്ത ബാങ്കുകൾ വഴി വിതരണം ചെയ്യുന്നതാണ്.

മൊത്ത വിപണിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ രൂപ ഇതിനോടകം ആർബിഐ പുറത്തിറക്കിയിരുന്നു. നവംബർ ഒന്ന് മുതലാണ് പുറത്തിറക്കിയത്. റീട്ടെയിൽ ഉപയോക്താക്കളിലേക്കും ഡിജിറ്റൽ രൂപ എത്തുന്നതോടെ, പങ്കെടുക്കുന്ന ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നതും മൊബൈൽ ഫോണുകൾ/ ഉപകരണങ്ങളിൽ സംഭരിച്ചിരിക്കുന്നതുമായ ഡിജിറ്റൽ വാലറ്റുകൾ വഴി ഉപയോക്താക്കൾക്ക് ഇടപാടുകൾ നടത്താൻ സാധിക്കുന്നതാണ്.

Also Read: 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയേയും കുഞ്ഞിനേയും കാണാതായ സംഭവം കൊലപാതകം

ഡിജിറ്റൽ രൂപയെ കുറിച്ച് പൗരന്മാരിൽ അവബോധം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ആർബിഐ തുടക്കമിടുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയതിന് ശേഷം പോരായ്മകൾ ഉണ്ടെങ്കിൽ അവ പരിഹരിച്ചാണ് അന്തിമ രൂപം നിശ്ചയിക്കുകയെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button