CricketLatest NewsNewsSports

ഇന്ത്യക്കെതിരായ അവസാന ടി20: ന്യൂസിലന്‍ഡിന് ടോസ്

നേപിയര്‍: ഇന്ത്യക്കെതിരായ അവസാന ടി20യില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. മഴയെ തുടര്‍ന്ന് അര മണിക്കൂറിന് ശേഷമാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരം മഴ മുടക്കിയിരുന്നു. എന്നാല്‍, രണ്ടാം മത്സരത്തില്‍ ഇന്ത്യ 65 റണ്‍സിന്‍റെ ആധികാരിക ജയം സ്വന്തമാക്കി. ഇന്ന് ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

നിലവിലെ നായകൻ കെയ്ന്‍ വില്യംസണ്‍ ഇല്ലാതെയാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. മാര്‍ക് ചാപ്മാന്‍ പകരമായെത്തി. വില്യംസണ് പകരം സൗത്തിയാണ് ടീമിനെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ് തുടര്‍ച്ചയായ രണ്ടാം ടി20യിലും അവസരം ലഭിച്ചില്ല. എന്നാല്‍, ഇന്ത്യ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. വാഷിംഗ്ടണ്‍ സുന്ദറിന് പകരം ഹര്‍ഷല്‍ പട്ടേല്‍ ടീമിലെത്തി.

ന്യൂസിലന്‍ഡ് ഇലവൻ: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, മാര്‍ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷം, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം മില്‍നെ, ഇഷ് സോധി, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍.

Read Also:- ‘ആദ്യം വാട്ട്‌സ് ആപ്പ് മെസേജ് വരും, പിന്നീട് അതേകാര്യങ്ങൾ സംഭവിക്കുന്നു’: ഭയന്ന് പരാതിയുമായി ഒരു കുടുംബം

ഇന്ത്യ ഇലവൻ: ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഹര്‍ദ്ദിക് പാണ്ഡ്യ, ദീപക് ഹൂഡ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button