ആലപ്പുഴ: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പദ്ധതി നിർത്തിവക്കാൻ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനായാണ് കാനം രാജേന്ദ്രൻ ആലപ്പുഴയിലെത്തിയത്.
അതേസമയം, പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ലെന്ന് തീരുമാനം. താൽക്കാലികമായി പദ്ധതി ഉപേക്ഷിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പദ്ധതിക്ക് നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. പതിനൊന്ന് ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരെയെല്ലാം ഉടൻ തന്നെ തിരിച്ച് വിളിക്കും.
തുടര്‍നടപടികള്‍ കേന്ദ്ര അനുമതി ഉണ്ടെങ്കില്‍ മാത്രം മതിയന്നാണ് രാഷ്ട്രീയ തീരുമാനം. വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് സിൽവര്‍ ലൈൻ മരവിപ്പിക്കുന്നത്. സിൽവർലൈൻ പദ്ധതി കേരളത്തിൽ അടുത്തിടെ വലിയ വിവാദങ്ങളും പ്രതിഷേധങ്ങളും സമരങ്ങളും ഉണ്ടാക്കിയ സംഭവമാണ്. സി.പി.എം മന്ത്രിമാരും സർക്കാരും പദ്ധതിയെ കുറിച്ച് വലിയ കൊട്ടിഘോഷങ്ങൾ ആയിരുന്നു നടത്തിയത്.
Post Your Comments