തിരുവനന്തപുരം: അയല്‍ക്കാരില്‍ അസ്വാഭാവികമായി എന്ത് കണ്ടാലും ഉടന്‍ വിവരം അറിയിക്കണമെന്ന് പൊലീസ്. ഇതിന്റെ ഭാഗമായി ‘വാച്ച് യുവര്‍ നെയ്ബര്‍’ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്.
റസിഡന്‍സ് അസോസിയേഷനുകളുമായി സഹകരിച്ചാണ് പൊലീസിന്റെ പുതിയ പദ്ധതി.
Read Also:റഷ്യ ആണവായുധ പ്രയോഗം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ചൈന
കൊച്ചിയില്‍ റെസിഡന്‍സ് അസോസിയേഷന് ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ പദ്ധതി നടപ്പാക്കുമെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചത്. ജനമൈത്രി പോലീസിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
വീടുകളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നവര്‍ ഒരെണ്ണം റോഡിലെ കാഴ്ചകള്‍ പതിയും വിധം സ്ഥാപിക്കാന്‍ ശ്രദ്ധിക്കണമെന്നും ഇത് ഗുണം ചെയ്യുമെന്നും ഡിജിപി അറിയിച്ചു. കൂടാതെ, മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനായി സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക് സെല്ലിന്റെ ബോധവത്കരണ പരിപാടികള്‍ റെസിഡന്‍സ് അസോസിയേഷനുകള്‍ വഴി വ്യാപിപ്പിക്കും.
Post Your Comments