Latest NewsKeralaIndia

വിദേശ യാത്ര അറിയിച്ചില്ല: മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്ത് നൽകി ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്ത് നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് പോയതെന്ന് കത്തില്‍ ഗവര്‍ണർ പറയുന്നു‍. വിദേശയാത്ര പോകുമ്പോഴും തിരിച്ചെത്തുമ്പോഴും അറിയിക്കുന്ന കീഴ്‌വഴക്കം ലംഘിക്കപ്പെട്ടു. ഭരണച്ചുമതലകളുടെ ക്രമീകരണവും അറിയിച്ചില്ല. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രിയുടെ ഓഫിസിനും ഗവര്‍ണര്‍ നല്‍കിയിട്ടുണ്ട്. സംഭവത്തിൽ രാഷ്ട്രപതി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടിയേക്കും.

ഇതോടെ ഗവർണർ രണ്ടും കൽപ്പിച്ചു തന്നെയാണെന്ന സൂചനയാണ് ഉള്ളത്. ഇതിനിടെ, എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിസിക്കായി സർക്കാർ നിർദേശിച്ച പേരുകൾ തള്ളി ഡോ. സിസ തോമസിന് കെടിയു വിസിയുടെ ചുമതല നൽകി രാജ്ഭവൻ ഉത്തരവിറക്കി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ആണ് ഡോ. സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനുള്ള സർക്കാർ ശുപാർശ തള്ളിക്കൊണ്ടാണ് ഗവർണറുടെ ഉത്തരവ്.

അതേസമയം, മറ്റു വി സി മാരുടെ കാര്യത്തിൽ, ക്രമക്കേടുണ്ടെങ്കിൽ വൈസ് ചാൻസലർമാരുടെ നിയമനം നിലനിൽക്കില്ലെന്ന് കേരള ഹൈക്കോടതിയുടെ നിർണായകമായ ഇടക്കാല ഉത്തരവ് കൂടി ഉണ്ടായിരിക്കുകയാണ്. ചാൻസലർക്ക് സുപ്രീംകോടതിയോട് മറുപടി പറയാൻ ബാദ്ധ്യതയുണ്ടെന്നും കോടതി പറയുകയുണ്ടായി. കോടതി വിധി പ്രകാരം ചാൻസിലർക്ക് വി സി നിയമന കാര്യത്തിൽ ഇടപെടാമെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. കാരണം കാണിക്കൽ നോട്ടീസിനെതിരെ വി സിമാർ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button