തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കി കെ സുരേന്ദ്രൻ. ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്ന 2022-ൽ എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുമായി യോജിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (PMAY).
‘എല്ലാവർക്കും ഭവനം’ എന്ന ലക്ഷ്യത്തോടു കൂടി നടപ്പിലാക്കുന്ന പദ്ധതിയിൽ വീടില്ലാത്ത എല്ലാവരെയും ഗുണഭോക്താക്കളായി തിരഞ്ഞെടുക്കാവുന്നതും നിലവിലുള്ള ഭവനങ്ങളെ വിപുലീകരിക്കാവുന്നതുമാണ്. കേരളത്തിലെ 93 നഗരസഭകളെയും (ഒന്നാം ഘട്ടത്തിൽ 14 നഗരസഭകളും രണ്ടാം ഘട്ടത്തിൽ 22 നഗരസഭകളും മൂന്നാം ഘട്ടത്തിൽ 57 നഗരസഭകൾ) ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡിയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. താഴ്ന്ന വരുമാനമുള്ളവർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ഭവനം നിർമ്മിക്കുന്നതിനായി/ ഭവനം വാങ്ങുന്നതിനായി/ ഭവനത്തിന്റെ നിലവാരം വർദ്ധിപ്പിക്കുന്നതിനായി ബാങ്കിൽ നിന്നും പരമാവധി 6 ലക്ഷം രൂപ വരെ കമ്പോള നിരക്കിലെ പലിശയിൽ നിന്നും 6.5% കുറഞ്ഞ നിരക്കിൽ വായ്പയായി നൽകുന്ന പദ്ധതിയാണ് ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി.
Read Also: ജമ്മു കശ്മീരിൽ സ്‌കൂള്‍ ജീവനക്കാര്‍ക്ക് നേരെ വെടിയുതിർത്തത് ഭീകരർ: രണ്ടുപേർക്ക് പരിക്ക്
Post Your Comments