കോട്ടയം: അന്യ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിലെ പ്രധാനി പ്രതി അറസ്റ്റിൽ. ആന്ധ്ര വിശാഖപട്ടണം ഗോണ്ണൂരു സ്ട്രീറ്റില്‍ സുര്‍ളാ പാണ്ടയ്യ (40)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആന്ധ്രപ്രദേശില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
Read Also : ചിന്നാറിൽ കാട്ടാന ആക്രമണത്തിൽ വിനോദ സഞ്ചാരിയ്ക്ക് ദാരുണാന്ത്യം
കഴിഞ്ഞ ഒമ്പതിന് ആണ് കേസിനാസ്പദമായ സംഭവം. തലയോലപ്പറമ്പ് ഭാഗത്ത് നടന്ന വന്‍ കഞ്ചാവ് വേട്ടയില്‍ 92 കിലോഗ്രാം കഞ്ചാവുമായി കെന്‍സ് സാബു, രഞ്ജിത്ത് എന്നിവരെ പൊലീസ് സംഘം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഇവര്‍ക്ക് കഞ്ചാവ് സംസ്ഥാനത്തിന്റെ വെളിയില്‍ നിന്നും എത്തിച്ചു നൽകുന്നത് സുര്‍ളാ പാണ്ടയ്യ ആണെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് ഇയാളെ ആന്ധ്രയില്‍ നിന്നു പിടികൂടിയത്.
വൈക്കം എഎസ്പി നകുല്‍ രാജേന്ദ്ര ദേശ്മുഖ്, തലയോലപ്പറമ്പ് എസ്ഐ ടി.ആര്. ദീപു, സിപിഒമാരായ ഗിരീഷ്, മുഹമ്മദ് ഷെബീന്, പി.ബി. അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments