India

ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സത്രീകളുടെ ശ്രദ്ധയ്ക്ക്

ചെന്നൈ : ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വനിതകള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കി ദക്ഷിണ റെയില്‍വേ. മറ്റു വനിതകളൊന്നുമില്ലാത്ത കമ്പാര്‍ട്ട്‌മെന്റില്‍ തനിച്ച് സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകള്‍ക്ക് ദക്ഷിണ റെയില്‍വേയാണ് കൂടുതല്‍ സുരക്ഷയൊരുക്കുന്നത്.

കൂടുതല്‍ സുരക്ഷിതമായ മറ്റൊരു കോച്ചിലേക്ക് സീറ്റും ബര്‍ത്തും മാറ്റിക്കൊടുക്കുന്നതുള്‍പ്പെടെയുള്ള പരിഹാര നടപടികള്‍ എത്രയുംവേഗത്തില്‍ എടുക്കുമെന്ന് അന്താരാഷ്ട്ര വനിതാദിനമായ ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ റെയില്‍വേ അധികൃതര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി കംപാര്‍ട്ട്‌മെന്റില്‍ എന്തുപ്രശ്‌നമുണ്ടായാലും അസിസ്റ്റന്റ് കൊമേഴ്‌സ്യല്‍ മാനേജര്‍ അമുദയെ 9003160980 എന്ന നമ്പറില്‍ സ്ത്രീയാത്രക്കാര്‍ക്ക് വിളിക്കാം.

പരാതിക്കാരി അവരുടെ പേരും മൊബൈല്‍ നമ്പറും നല്‍കണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെയില്‍വേ സുരക്ഷാ ഹെല്‍പ്പ്‌ലൈന്‍ 182 എന്ന നമ്പറില്‍ വിളിച്ചും പരാതികള്‍ നല്‍കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button