Latest NewsKeralaNews

എൻഡോസൾഫാൻ ദുരിതബാധിതർക്ക് ധനസഹായം: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന പെൻഷൻ ലഭിക്കുന്ന കാസർകോട് ജില്ലയിലെ 5,287 എൻഡോസൾഫാൻ ദുരിതബാധിതർക്ക് 1000 രൂപ നിരക്കിൽ ഒറ്റത്തവണ ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു. മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

Read Also: വിദേശ കമ്പനികളുടെ സ്‌പോൺസേർഡ് പ്രോഗ്രാമാണ് വിഴിഞ്ഞം സമരം, വൈദികർക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം: ബിജു രമേശ്

മന്ത്രിസഭാ യോഗത്തിലെ മറ്റ് പ്രധാന തീരുമാനങ്ങൾ

പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള/വേതനഘടനയ്ക്ക് പൊതുചട്ടക്കൂട് :

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള/വേതന ഘടനയ്ക്ക് പൊതുചട്ടക്കൂട് രൂപീകരിക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച് പഠനം നടത്തിയ വിദ്ധഗ്ധ സമിതി ശുപാർശകളാണ് അംഗീകരിച്ചത്.

ഡോ. എംആർ ബൈജു പിഎസ് സി ചെയർമാൻ :

പബ്ലിക്ക് സർവീസ് കമ്മീഷൻ ചെയർമാനായി ഡോ. എംആർ ബൈജുവിനെ പരിഗണിച്ച് ഗവർണർക്ക് ശുപാർശ നൽകാൻ തീരുമാനിച്ചു.

തസ്തിക :

കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രൊജക്ട് മാനേജർ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.

മുൻകാല പ്രാബല്യം :

കേരള സെറാമിക്‌സിലെ ഓഫീസർമാരുടെ ശമ്പള പരിഷ്‌കരണത്തിന് 1.1.2018 മുതൽ മുൻകാല പ്രാബല്യം നൽകാൻ തീരുമാനിച്ചു.

സാധൂകരിച്ചു :

ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിലെ ജീവനക്കാർക്ക് ബോണസായി 22,500 രൂപ വീതം നൽകിയ മാനേജിംഗ് ഡയറക്ടറുടെ തീരുമാനം സാധൂകരിച്ചു.

2023 ലെ പൊതു അവധികൾ :

2023 കലണ്ടർ വർഷത്തെ പൊതു അവധികളും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും അംഗീകരിച്ചു.

Read Also: ദീപാവലി ദിനത്തിൽ പണം പിൻവലിക്കാനെത്തിയ യുവാവിന് എടിഎമ്മിൽ നിന്നും ലഭിച്ചത് കള്ളനോട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button