Latest NewsNewsTechnology

ഹോണർ എക്സ്40 ജിടി എത്തി, ആദ്യം പുറത്തിറക്കിയത് ഈ വിപണിയിൽ

6.81 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഹുവാവെയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഹോണർ എക്സ്40 ചൈനീസ് വിപണിയിൽ പുറത്തിറക്കി. വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പുതിയ ഫീച്ചറുകൾ പരിചയപ്പെടാം.

6.81 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2,388 ×1,080 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. 144 ഹെർട്സാണ് റിഫ്രഷ് റേറ്റ്. സ്നാപ്ഡ്രാഗൺ 888 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: ഇന്ത്യൻ വിപണിയിലെ താരമാകാൻ മോട്ടോറോള ഇ22എസ് എത്തി, വിലയും സവിശേഷതയും അറിയാം

50 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4,800 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഹോണർ എക്സ്40 ജിടി പുറത്തിറക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button