പ്രായം കൂടും തോറും പലരിലും പലതരത്തിലുള്ള ആശങ്കകളും കൂടും. അസുഖങ്ങളെപ്പറ്റിയുള്ള ആശങ്കകളാണ് അതിലേറെയും. ആഹാരത്തില്‍ മിതത്വം പാലിക്കുകയും ശരീരത്തെ സംരക്ഷിക്കുന്ന, പോഷകങ്ങള്‍ കൂടുതലുള്ള ആഹാരം കഴിക്കുകയും ചെയ്യേണ്ട കാലമാണ് വാര്‍ധക്യം. പ്രായമായവര്‍ക്ക് ഭക്ഷണം നല്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? നമുക്ക് നോക്കാം…
ദിവസവും ധാരാളം വെള്ളം കുടിക്കുക. കുറഞ്ഞത് 8 എട്ട് ഗ്ലാസ് വെള്ളമെങ്കിലും നല്‍കുക. അമിത കൊഴുപ്പും മധുരവും നെയ്യും എണ്ണയും ഉപേക്ഷിക്കുക. അവ ദഹനക്കേടുണ്ടാക്കാം. പ്രത്യേകിച്ചു പ്രമേഹം ഉള്ളവര്‍. ശീതളപാനീയങ്ങള്‍, കാപ്പി, പഞ്ചസാര, മസാലകള്‍ ഇവയുടെ ഉപയോഗം മിതമാക്കണം.
അച്ചാര്‍, പപ്പടം, ഉണക്കമീന്‍ എന്നിങ്ങനെ ഉപ്പു ധാരാളമുള്ളവ കുറയ്ക്കണം. കാലറി മാത്രമടങ്ങിയ ബ്രഡ്, കേക്ക്, മധുരപലഹാരങ്ങള്‍ എന്നിവ തടി വര്‍ധിപ്പിക്കാം.
നാരുകൂടിയ ഭക്ഷണവും കൂടുതല്‍ വെള്ളവും കഴിച്ചാല്‍ മലബന്ധം മാറ്റാം. രോഗത്തിനനുസരിച്ച് ആഹാരനിയന്ത്രണം പാലിക്കുക. ധാരാളം പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍,ധാന്യങ്ങള്‍ എന്നിവ നല്കാന് ശ്രമിക്കുക. അണ്ടിപ്പരിപ്പ്, പയറുവര്‍ഗങ്ങള്‍, കിഴങ്ങ് എന്നിവ ഗ്യാസ് ഉണ്ടാക്കുന്നതിനാല്‍ മിതമായി മാത്രം ഉപയോഗിക്കുക
ആഹാരം കഴിച്ചശേഷം 15 മിനിറ്റ് നടക്കുക. ഉടനെ കിടക്കരുത്.
മധുരപലഹാരങ്ങള്‍, പഞ്ചസാര ചേര്‍ത്ത ശീതളപാനീയങ്ങള്‍, ഫ്രൂട്ട് ഡ്രിങ്ക്സ് എന്നിവ പോലുള്ള പഞ്ചസാര ചേര്‍ത്ത ഭക്ഷണങ്ങളും പാനീയങ്ങളും പരിമിതപ്പെടുത്തുക.
Post Your Comments