രാജ്യത്ത് ജൻധൻ യോജന ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം കോടികൾ കവിഞ്ഞു. കണക്കുകൾ പ്രകാരം, ജൻധൻ അക്കൗണ്ടുകളുടെ നിക്ഷേപം 1.75 ലക്ഷം കോടി രൂപയാണ് കവിഞ്ഞത്. 47 കോടിയാണ് ആകെ അക്കൗണ്ട് ഉടമകളുടെ എണ്ണം. ഇതിൽ 31.42 കോടി അക്കൗണ്ട് ഉടമകളും സ്ത്രീകളാണ്. അതേസമയം, ജൻധൻ യോജനയിലെ 18 ശതമാനത്തോളം അക്കൗണ്ടുകൾ സജീവമല്ലെന്നാണ് റിപ്പോർട്ട്. എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതികളിൽ ഒന്നാണ് പ്രധാനമന്ത്രി ജൻധൻ യോജന ബാങ്ക് അക്കൗണ്ട്.
ഒക്ടോബർ 5 വരെയുള്ള കണക്കുകൾ പ്രകാരം, ആകെ നിക്ഷേപം 1,75,225 കോടി രൂപയാണ്. ഇവയിൽ 1.35 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾ പൊതുമേഖല ബാങ്കിലും, 34,573 കോടി രൂപയോടെ നിക്ഷേപങ്ങൾ റീജിയണൽ റൂറൽ ബാങ്കുകളിലുമാണ്. 2014 ലാണ് രാജ്യത്ത് ആദ്യമായി ജൻധൻ അക്കൗണ്ട് ആരംഭിച്ചത്. ഇവയിലെ ശരാശരി നിക്ഷേപം 3,000 രൂപയാണ്. പദ്ധതി ആരംഭിച്ച് എട്ട് വർഷം പിന്നിടുമ്പോൾ കോടികളുടെ വർദ്ധനവാണ് ഓരോ വർഷവും രേഖപ്പെടുത്തുന്നത്.
Also Read: കാർഷിക സെൻസസ് ഒന്നാംഘട്ടം നവംബറിൽ തുടങ്ങും
Post Your Comments